ഉത്തരവാദ വ്യവസായം : മികവ് തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്ര പദവി നൽകുമെന്ന് വ്യവസായ മന്ത്രി

പരിസ്ഥിതി, തൊഴിലാളി സൗഹൃദവും ജനങ്ങളെ പരിഗണിക്കുന്നതുമായ ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി ഈ മേഖലയിൽ മികവ് തെളിയിക്കുന്ന സ്ഥാപനങ്ങൾക്ക് നക്ഷത്ര പദവി അംഗീകാരം നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു .ഇതിനുള്ള വിശദമായ മാർഗ്ഗരേഖ കെ എസ്  ഐ ഡി സി  തയ്യാറാക്കും. കെ എസ്  ഐ ഡി സി അറുപതാം  വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഭാവി വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകേണ്ട മേഖലകൾ നിർണയിക്കും .  ഇത് പ്രകാരം പുതിയ സംരംഭകരേയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കാൻ പരിപാടി തയ്യാറാക്കും . മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ ഊർജ്ജനിരക്ക്, മികച്ച മാനവശേഷി തുടങ്ങിയ ഘടകങ്ങൾ കേരളത്തിന് അനുകൂലമാണ് . ഇവ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചായിരിക്കും വ്യവസായ നിക്ഷേപത്തിനുള്ള സാഹചര്യം ഒരുക്കുക . മികച്ച വിപണിയും ഉറപ്പു വരുത്തും .

koottan villa

വ്യവസായ വളർച്ചയ്ക്ക് ഊന്നേണ്ട മേഖലകളിൽ സംരംഭകർക്ക് ആനുകൂല്യങ്ങളും നൽകും. മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി പുതിയൊരു കാഴ്ചപ്പാട് രൂപീകരിക്കാൻ കെഎസ്‌ഐഡിസിക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു . സ്വകാര്യ സംരംഭകർക്ക് ആത്മവിശ്വാസം പകർന്ന നയമാണ്  1957 ലെ ആദ്യ സർക്കാർ തന്നെ സ്വീകരിച്ചത് . ഈ മാതൃകയിൽ പുതിയ സാഹചര്യങ്ങൾക്കനുസൃതമായി ഉത്തരവാദ വ്യവസായങ്ങളെ കേരളത്തിൽ പ്രോത്സാഹിപ്പിയ്ക്കുമെന്നും മന്ത്രി  പി രാജീവ് പറഞ്ഞു .കെഎസ്‌ഐഡിസിയുടെ 60 വർഷത്തെ നേട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് എം ഡി രാജമാണിക്യം അവതരിപ്പിച്ചു . കോവിഡാനന്തര സമൂഹത്തിൽ വ്യവസായ വളർച്ചയ്ക്ക് ഇണങ്ങുന്ന പദ്ധതികൾ കെഎസ്‌ഐഡിസി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു . പ്രകൃതിയെ സംരക്ഷിച്ചുള്ള വ്യവസായ വികസന നയമായിരിക്കും കെഎസ്‌ഐഡിസി മുന്നോട്ട് വെക്കുക എന്നും രാജമാണിക്യം പറഞ്ഞു . 

global ad1

അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ സമ്മേളനത്തിൽ ജീവനക്കാരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കമ്പനി സെക്രട്ടറി കെ സുരേഷ് കുമാർ , കെ എസ്  ഐ ഡി സി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ എസ്  ഷംനാദ് , ജനറൽ മാനേജർമാരായ  ജി അശോക് ലാൽ,  ജി ഉണ്ണികൃഷ്ണൻ, ആർ പ്രശാന്ത്, മാനേജർ ലക്ഷ്മി ടി പിള്ള, കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

90+

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. കൊവിഡിന്‍റെ പശ്ചത്തലത്തില്‍ ഇത്തവണയും വീടുകള്‍ കേന്ദ്രീകരിച്ചാണ് ബലിപെരുന്നാള്‍ ആഘോഷം.

പെരുന്നാളിന് കിട്ടിയ ലോക്ഡൗണ്‍ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു. ഒത്തുചേരലില്ലാതെ കൊവിഡിന്‍റെ നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ആഘോഷം. പള്ളികളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കി നമസ്കാരം. സാമൂഹിക അകലം പാലിച്ചും ഹസ്തദാനമോ ആലിംഗനത്തോടെയുള്ള ആശംസ കൈമാറ്റമോ ഇല്ലാതെ ബക്രീദ് ആശംസിച്ച് വിശ്വാസികള്‍.വീടുകളില്‍ ഒതുങ്ങി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ കൊവിഡിനെതിരെയുള്ള പോരാട്ടം കൂടിയാവുകയാണ് ഇത്തവണയും ബലിപെരുന്നാള്‍ ആഘോഷം

e bike2

പൊതുജനാവബോധം വളർത്താൻ ശുചിത്വമിഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ശരിയായ മാലിന്യ സംസ്‌കരണ ശീലങ്ങളെക്കുറിച്ച് പ്രാഥമിക അറിവ് കുട്ടികളിൽ വളർത്താൻ ശുചിത്വ മിഷൻ തയ്യാറാക്കിയ കൈപ്പുസ്തകത്തിന് അനുയോജ്യമായ പേരും, കവർ ഡിസൈനും നൽകുന്നതിന് ശുചിത്വ മിഷൻ മൽസരം സംഘടിപ്പിക്കുന്നു. കവർ ഡിസൈനും ബുക്കിന് പേരും കുട്ടികൾക്ക് ആകർഷമായ രീതിയിൽ ആയിരിക്കണം. ശുചിത്വ മിഷന്റെ ഫേസ് ബുക്ക് പേജിൽ കൈപുസ്തകം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ശുചിത്വമിഷൻ ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്ത്   #titlecoverdesigncontest    എന്ന ഹാഷ് ടാഗ് സെർച്ച് ചെയ്താൽ ലഭിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 2.

ശുചിത്വ-മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ശരിയായ പൗരബോധം വളർത്തുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ആശയങ്ങളും ചിന്തകളും ഉണർത്തുന്നതിനും ശുചിത്വമിഷനുമായി പങ്ക് വയ്ക്കുന്നതിനുമായി ചുമരെഴുത്ത്, പോസ്റ്റർ, ഹോർഡിംഗ്, ലഘുലേഖ, ഫോട്ടോഗ്രാഫി, ഉപന്യാസം എന്നീ ആറ് ഇനങ്ങളിലായി ശുചിത്വ മിഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്വന്തം ആശയങ്ങളാകണം ആവിഷ്‌കരിക്കപ്പെടേണ്ടത്. മത്സരങ്ങളിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ വിജയികളെ കണ്ടെത്തും. വിജയികളാകുന്നവർക്ക് 30,000,  20,000,  10,000 എന്നീ നിരക്കിൽ പാരിതോഷികം ലഭിക്കും. ആറ് ഇനങ്ങളിലായി നടത്തുന്ന മത്സരത്തിൽ വിഷയങ്ങൾ വ്യത്യസ്തമാണ്. ഓരോ ഇനത്തിലേയും വിഷയങ്ങൾ സംബന്ധിച്ചും എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ട ഓൺലൈൻ ആപ്ലിക്കേഷൻ ലഭിക്കുന്നതിനും ശുചിത്വമിഷൻ ഫെയ്‌സ്ബുക്ക് പേജിൽ   #suchitwamissionIECcontest    എന്ന ഹാഷ് ടാഗ് സെർച്ച് ചെയ്ത് വിശദാംശങ്ങൾ കണ്ടെത്താം. എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 18.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോഴിമുട്ട നിങ്ങളുടെ വീട്ടുമുറ്റത്ത് തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തുക

മലയാളികൾക്ക് തീൻമേശയിൽ ഒഴിച്ച് കൂടനാവാത്ത ഒന്നാണ് മുട്ട . ദിവസവും ശരാശരി രണ്ട് കോടി മുട്ടകൾ ആണ് മലയാളി നേരിട്ടും ഭക്ഷണപദാർഥങ്ങളിൽ ചേരുവ ആയും ഉപയോഗിക്കുന്നത് . എന്നൽ ഈ പറഞ്ഞ അത്രയും മുട്ടകൾ ഉത്പാദിപ്പിക്കാൻ മലയാളിക്ക് കഴിയുന്നില്ല . അയൽ സംസ്ഥാനങ്ങൾ ആണ് ഇപ്പോളും മലയാളിക്ക് വേണ്ട മുട്ടകൾ എത്തിക്കുന്നത് . ഇതിന് ഒരു മാറ്റം എന്ന നിലയിൽ ആണ് മുട്ട കോഴി വളർത്തൽ മേഖലയിൽ 20 വർഷത്തെ പാരമ്പര്യം ഉള്ള എവറസ്റ്റ് എന്റർപ്രൈസസ് എന്ന സ്ഥാപനം പ്രവർത്തനം നടത്തുന്നത് .

പോഷക ഗുണവും ആരോഗ്യപ്രദവും ആയ മുട്ടകൾ മലയാളിക്ക് സ്വന്തം വീട്ടിൽ നിന്ന് ലഭ്യമാക്കുവാൻ സഹായിക്കുന്ന ഒരു പദ്ധതി ആണ് ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് സഹായത്തോടെ സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപെടുത്തി എവറസ്റ്റ് എന്റർപ്രൈസസ് സഹകരണ ബാങ്ക് വഴി നടത്തി വരുന്നത്

ഈ പദ്ധതി പ്രകാരം ഒരാൾക്ക് വർഷം 310 മുട്ടകൾ വരെ ഇടുന്ന 25 BV380 എന്ന ഹൈബ്രിഡ് ഇനം മുട്ടക്കോഴികളും അത്യാധുനിക രീതിയിൽ തയ്യാറാക്കിയ hitech കോഴിക്കൂടുകളും , മുട്ടയിടുന്ന കാലം വരെയുള്ള തീറ്റയും നൽകിവരുന്നു. പ്രശസ്തി ആർജിച്ച ഈ പദ്ധതി കേരളത്തിലെ മികച്ച ബാങ്കുകളിൽ നടത്തുവാൻ സാധിച്ചത് ഞങ്ങൾക്ക് വലിയ സന്തോഷം തരുന്ന കാര്യമാണു . ഈ പദ്ധതിയിൽ അംഗങ്ങളായി മുന്നോട്ടു വന്ന നിങ്ങൾ ഏവരെയും സ്വാഗതം ചെയ്യുന്നു.

hill monk ad

ഈ ഉദ്യമത്തിൽ പങ്കാളിയാകുവാൻ ആഗ്രഹിക്കുന്നവർ രാമപുരം റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് 4111 ഒരുക്കിയിരിക്കുന്ന
“സുബിക്ഷകേരള പദ്ധതി വഴി കൈ നിറയെ വരുമാനം മുട്ടകൊഴി കൃഷിയുടെ”
ഭാഗമാകം. താൽപര്യം ഉള്ളവർ 26/07/2021 ന് മുൻപായി ഗുണഭോക്ത വിഹിതമായ 2000 രൂപ മാത്രം അടച്ച് അപേക്ഷ നൽകുക.

നിബന്ധനകൾ:
1. രാമപുരം റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിൽ അംഗമായിരിക്കണം.
2. സേവിംഗ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
3.രണ്ട് അംഗങ്ങളുടെ ജാമ്യം ഉണ്ടായിരിക്കണം.
4. ഈ വർഷത്തെ (2021-2022) വർഷത്തെ കരം അടച്ച രസീത് ഉണ്ടായിരിക്കണം.
5. പലിശ നിരക്ക് 9%
6. 1000 രൂപയും പലിശയും ചേർത്ത് 18 മാസതവണകളായി തിരിച്ച് അടയ്ക്കുന്ന വ്യവസ്ഥയിൽ 18000 രൂപ വായ്പയായി നൽകും.
7. വായ്പയും ഗുണഭോക്ത വിഹിതവും ചേർത്ത് മൊത്തം മുതൽ മുടക്ക് 20000 രൂപ ആയിരിക്കും.
8.വായ്പക്ക്
ഇൻഷുറൻസ് പരിക്ഷ ഉണ്ടായിരിക്കുന്നതാണ്.

പ്രത്യേക അറിയിപ്പ്: കോഴിക്കൂട് നിർമ്മിക്കുന്ന GI പൈപ്പിന് അമിതമായി വില ഉയർന്ന്തിനാൽ 26/07/2021 ന് ശേഷം ഈ പദ്ധതിയിൽ പങ്കാളിയാവാൻ 1500 രൂപ അധികം അടക്കേണ്ടി വരുന്നതായിരിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൾവ് തുറന്നു

പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൾവ് നമ്പർ 4 ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറന്നു. ഡാമിലെ അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിത്തുടങ്ങി. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് ലഭ്യമായ സാഹചര്യത്തിലാണ്  മുൻകരുതൽ എന്ന രീതിയിൽ പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൾവ് തുറന്നത്.

friends travels
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സഹകരണ സംഘങ്ങൾക്ക് ആശ്വാസമായി ഉന്നത നീതി പീഠം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകരണ സംഘങ്ങൾക്ക് ആദയ നികുതി 80P വകുപ്പ് പ്രകാരം ഇളവനുവദിച്ചുകൊണ്ടുള്ള സുപ്രാധാന വിധിക്ക് രാജ്യം സാക്ഷിയായി. ജസ്റ്റിസ് ആർ.എഫ് നരിമാൻ, നവിൻ സിൻഹ, കെ.എം. ജോസഫ് അടങ്ങിയ മുന്നംഗ ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്.

hill monk ad

സഹകരണ സംഘങ്ങൾക്ക് നികുതി ഇളവുകൾ നഷ്ടപ്പെടാൻ കാരണമായ കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധി സുപ്രീം കോടതി റദാക്കി. നിലവിലെ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കിട്ടാനാണ് മാവിലായി സർവീസ് ഹകരണ ബാങ്ക് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ദീർഘ നാൾ നീണ്ട ആദായ നികുതി വകുപ്പിന്റെയും സഹകരണ അഭിഭാഷകരുടെയും വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പൂർണമായും തള്ളിക്കൊണ്ടാണ് ബഹു.സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. സഹകരണ സംഘങ്ങൾക്ക് നികുതിയില്‍ അനുവദിച്ച് കൊടുക്കുന്ന വിവിധ തരം കിഴിവുകളാണ് ആദായ നികുതി വകുപ്പ് 80P യില്‍ പ്രതിപാദിക്കുന്നത്.

ഈ കിഴിവുകള്‍ അനുവദിക്കാതിരിക്കാന്‍ കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും മറ്റ് സംഘങ്ങളും ബാങ്കിങ്ങ് ഇടപാടുകളാണ് നടത്തുന്നത് എന്ന വാദമാണ് ആദായനികുതി വകുപ്പ് വർഷങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്നത്. ഈ വാദങ്ങളെല്ലാം തള്ളി കൊണ്ടാണ് എല്ലാ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും നികുതി ഇളവ് ലഭിക്കുന്ന സുപ്രധാന വിധി വന്നിട്ടുള്ളത്. വിധിയുടെ പരിസമാപ്തിയിലെ പ്രസക്തമായ വാക്കുകൾ ഇങ്ങനെയാണ്: “Full Bench Judgement is set aside.These appeals are directed to be placed before the appropriate benches of Kerala High Court for disposal on merit in the light of this judgment”. മാത്രമല്ല സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കുള്ള വകുപ്പായി 80P യെ കാണണമെന്നും അതിന്റെ മാനുഷിക മുഖം വിശാല മനസ്സോടെ വിവേക പൂർവ്വം വ്യാഖ്യാനിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

friends catering

വിധിയിലെ പ്രസക്ത ഭാഗങ്ങൾ:

1.കേരള സഹകരണ സംഘം നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ സഹകരണ സംഘങ്ങളെയും കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി കണക്കാക്കണം.

2. അപ്രകാരമുള്ള സ്ഥാപനങ്ങളുടെ മേൽ കൂടുതല്‍ പരിശോധനകള്‍ ആദായനികുതി വകുപ്പ് നടത്തേണ്ടതില്ല.

3.റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സ് ഉള്ള സഹകരണ സംഘങ്ങളെ മാത്രമേ സഹകരണ ബാങ്കുകളായി കണക്കാക്കാൻ പാടൊള്ളു. അല്ലാത്തവ സഹകരണ സംഘങ്ങളായി കണ്ടാൽ മതി.

4.കാര്‍ഷിക വായ്പ, കാര്‍ഷികേതര വായ്പ എന്ന വ്യത്യാസമില്ലാതെ നികുതി ഇളവിന് അർഹതയുണ്ടായിരിക്കും.

5. മെമ്പർമാർക്കണോ പൊതുജനങ്ങൾക്കാണോ വായ്പകള്‍ നല്‍കിയിരിക്കുന്നത് എന്ന കാര്യത്തിൽ മാത്രമേ ആദായനികുതി വകുപ്പിന് പരിശോധിക്കാൻ അവകാശമൊള്ളൂ.

6. വോട്ടവകാശമുള്ള അംഗങ്ങളെപ്പോലെ (എ ക്ലാസ്സ്‌ അംഗങ്ങൾ) നാമമാത്ര അംഗങ്ങളെയും മെമ്പര്‍മാരായി കാണണം.

7.എതെങ്കിലും തരത്തിൽ ആദായ നികുതി വകുപ്പിന് സംശയം ഉൽഭവിച്ചാൽ അക്കാര്യംകൂടി സഹകരണ സംഘങ്ങൾക്ക് അനുകൂലമായിട്ടായിരിക്കണം തീരുമാനിക്കേണ്ടത്.

ഓരോ സാമ്പത്തിക വർഷത്തിലും സഹകരണ സംഘത്തിന് അസെസ്സ്മെന്റ് നടത്തി കോടികൾ നികുതി അടക്കുന്നതിന് നോട്ടീസ് നൽകുകയും അപ്പീൽ നിലനിൽക്കുമ്പോൾത്തന്നെ നികുതി അടച്ചില്ല എന്ന കാരണം പറഞ്ഞ് എക്കൗണ്ടുകൾ മരവിപ്പിക്കുക,എക്കൗണ്ടിൽ നിന്നും തുക പിടിച്ചെടുക്കുക, പിഴ ചുമത്തി പ്രതികാരം ചെയ്യുക തുടങ്ങിയ ആദായ നികുതി വകുപ്പിന്റെ പ്രവർത്തികൾക്ക് ഇതോടെ അന്ത്യമായി.മാവിലായി കേസിന്റെ വിധിയനുസരിച്ഛ് എല്ലാ സഹകരണ സംഘങ്ങൾക്കും 80P വകുപ്പ് പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുള്ളതിനാൽ ആദായ നികുതി വകുപ്പ് അസ്സസ്മെന്റ് നടത്തി സംഘങ്ങളിൽനിന്നും പിടിച്ചെടുത്ത വൻതുക തിരിച്ചുപിടിക്കാൻ ഇനി നിയമ പോരാട്ടം നടത്തേണ്ടിവരും

കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് അനുസരിച്ച് റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്കുകളെ ബാങ്കുകളായി കാണാനാവില്ലന്നും, പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളായി കാണണമെന്ന വാദം ശരിവെച്ചിരിക്കുന്നു. ഇക്കാര്യം ഉയർത്തിപ്പിടിച്ച് ആദായ നികുതി വകുപ്പ് സംഘങ്ങൾക്ക് മേൽ മറ്റൊരു പോർമുഖം തുറക്കാനുള്ള സാധ്യത തള്ളിക്കളയാവാനില്ല. എന്തായാലും സഹകരണ സ്ഥാപനങ്ങളുടെ മാനുഷിക മുഖം ഉയർത്തിപ്പിടിച്ച ബഹു: സുപ്രീം കോടതി മൂന്നംഗം ബെഞ്ചിന്റെ വിധി അഭിമാനപ്പൂർവം നാടിന് സ്വാഗതം ചെയ്യാം. ജനകീയ സ്ഥാപങ്ങളായ സഹകരണ സംഘങ്ങൾക്കും പൊതുസമൂഹത്തിനും ബഹു:സുപ്രീം കോടതിയുടെ ചരിത്ര വിധി ഊർജ്ജം പകരുകതന്നെ ചെയ്യും

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിവരാവകാശ നിയമത്തെ കുറിച്ച് കൂടുതൽ അറയുന്നതിന്.

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. 

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍ , സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ , ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍ , കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ , പ്രിന്റൌട്ടുകള്‍ , ഫ്ലോപ്പികള്‍ , ഡിസ്കുകള്‍ , ടേപ്പുകള്‍ , വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

e bike2

തദ്ദേശസ്വയംഭരണ വകുപ്പ് – തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ വിവരാവകാശ നിയമ പ്രകാരമുള്ള അപ്പീല്‍ അധികാരിയായി ശ്രീ എന്‍ വിശ്രുതന്‍ ആചാരി( ഡെപ്യുട്ടി സെക്രട്ടറി)യെ താല്‍ക്കാലികമായി നിയമിച്ച ഉത്തരവ്

സ.ഉ(ആര്‍.ടി) 2478/2016/തസ്വഭവ Dated 18/08/2016

തദ്ദേശസ്വയംഭരണ വകുപ്പ് – സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഒഫീസര്‍മാരെയും സ്റ്റേറ്റ് അസിസ്റ്റന്റ്‌ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഒഫീസര്‍മാരെയും അപ്പീല്‍ അധികാരികളെയും നിയമിച്ച ഉത്തരവ്

സ.ഉ(ആര്‍.ടി) 2106/2016/തസ്വഭവ Dated 11/07/2016

പഞ്ചായത്ത്‌ ഡയറക്ടറേറ്റ് – സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഒഫീസര്‍മാരെയും സ്റ്റേറ്റ് അസിസ്റ്റന്റ്‌ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഒഫീസര്‍മാരെയും അപ്പീല്‍ അധികാരികളെയും നിയമിച്ച ഉത്തരവ്

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രാസ ഉത്തേജനത്തിനുള്ള പ്രതികരണമായി കുടൽ ബാക്ടീരിയയുടെ സ്വഭാവം ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു

മനുഷ്യ കുടലിലെ ബാക്ടീരിയ നിവാസിയായ ഇ-കോളി രാസവസ്തുക്കളിലേക്ക് എങ്ങനെ നീങ്ങുന്നുവെന്നതിന്റെ രഹസ്യം – കീമോടാക്സിസ് എന്ന പ്രതിഭാസം വളരെക്കാലമായി ശാസ്ത്രജ്ഞരെ കൗതുകപ്പെടുത്തുന്നു. മനുഷ്യന്റെ ദഹനനാളത്തിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത രാസവസ്തുക്കളോടുള്ള പ്രതികരണമായി ഇ.കോളി ബാക്ടീരിയ കീമോടാക്സിസ് കാണിക്കുന്നു.

മികച്ച കീമോടാക്റ്റിക് പ്രകടനം ലഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ അവസ്ഥ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തി. കെമിക്കൽ സിഗ്നലുകളോടുള്ള പ്രതികരണമായി ഇ-കോളി ബാക്ടീരിയയുടെ സ്വഭാവം നിരീക്ഷിക്കാൻ പുതിയ കണ്ടെത്തൽ സഹായിക്കും. കുടൽ ബാക്ടീരിയയിലെ രാസവസ്തുക്കളോടുള്ള ഇ-കോളിയുടെ പ്രതികരണം മനുഷ്യ കുടലിന്റെ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രകൃതിയിലെ പല ജീവികളും ശാരീരിക ചലനം അല്ലെങ്കിൽ കീമോടാക്സിസ് ആയി കാണിച്ച് അവയുടെ പരിസ്ഥിതിയിൽ നിന്ന് ലഭിച്ച രാസ സിഗ്നലിനോട് പ്രതികരിക്കുന്നു. കീമോടാക്സിസ് ഉപയോഗിച്ച് ഒരു ബീജകോശം അണ്ഡത്തെ കണ്ടെത്തുന്നു. മുറിവുകൾ ഭേദമാക്കാൻ ആവശ്യമായ വെളുത്ത രക്താണുക്കൾ കീമോടാക്സിസ് വഴി പരുക്കേറ്റ അല്ലെങ്കിൽ വീക്കം സംഭവിക്കുന്ന സ്ഥലം കണ്ടെത്തുന്നു. ചിത്രശലഭങ്ങളും പൂക്കളെ ട്രാക്കുചെയ്യുന്നു, കൂടാതെ പുരുഷ പ്രാണികൾ കീമോടാക്സിസ് ഉപയോഗിച്ച് ലക്ഷ്യത്തിലെത്തുന്നു. 

achayan ad

കീമോടാക്സിസ് മനസിലാക്കുന്നത് സെല്ലിനുള്ളിലോ പരിസ്ഥിതിയിലോ ഉള്ള വിവിധ അവസ്ഥകളെ എങ്ങനെ ബാധിക്കുന്നു എന്നത് ഉൾക്കൊള്ളുന്നു. കൂടുതൽ പോഷകങ്ങളുള്ള പ്രദേശത്തേക്ക് കുടിയേറാൻ ഇ.കോളി അതിന്റെ റൺ-ടംബിൾ ചലനം ഉപയോഗിക്കുന്നു. കോശ സ്തരത്തിൽ അടങ്ങിയിരിക്കുന്ന കീമോ-റിസപ്റ്ററുകളുമായി പോഷക തന്മാത്രകൾ ബന്ധിപ്പിക്കുന്നു, ഈ ഇൻപുട്ട് സിഗ്നൽ സിഗ്നലിംഗ് നെറ്റ്‌വർക്കിന്റെ സെൻസിംഗ് മൊഡ്യൂൾ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു, ഒടുവിൽ സെല്ലിന്റെ റൺ-ടംബിൾ ചലനത്തെ മോഡുലേറ്റ് ചെയ്യുന്നു. സിഗ്നലിംഗ് നെറ്റ്‌വർക്കിന്റെ അഡാപ്റ്റേഷൻ മൊഡ്യൂൾ, ഇൻട്രാ സെല്ലുലാർ വേരിയബിളുകൾ അവയുടെ ശരാശരി മൂല്യങ്ങളിൽ നിന്ന് വളരെ വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. 

അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ , ഗവൺമെന്റിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന് കീഴിൽ സ്ഥാപിതമായ ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനമായ എസ്എൻ ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസസിലെ ശാസ്ത്രജ്ഞർ . ഇന്ത്യയിൽ, റിസപ്റ്റർ ക്ലസ്റ്ററുകളുടെ ഒപ്റ്റിമൽ വലുപ്പമുണ്ടെന്ന് സൈദ്ധാന്തികമായി തെളിയിച്ചിട്ടുണ്ട്, ഇ.കോളി സെൽ അതിന്റെ പരിസ്ഥിതിയിൽ നിന്ന് ലഭിച്ച രാസ സിഗ്നലുകളാൽ നയിക്കപ്പെടുന്ന ഏറ്റവും മികച്ച ദിശയിലുള്ള ചലനം കാണിക്കുന്നു.

friends travels
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ബലിപെരുന്നാള്‍; യുഎഇയില്‍ സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബൈ: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി. മാനവവിഭവ ശേഷി സ്വദേശിവത്‍കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജൂലൈ 19 (ദുല്‍ഹജ്ജ് 9 – അറഫാ ദിനം)  മുതല്‍ 22 വരെയായിരിക്കും അവധി. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

e bike
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പയ്യാനക്കലിലെ കുട്ടിയുടെ കൊലയ്ക്ക് പിന്നിൽ അന്ധവിശ്വാസം: ബാധ ഒഴിപ്പിക്കാൻ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു

അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച കൊന്ന സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാർ. അന്ധവിശ്വാസം കാരണമാണ് മാതാവ് മകളെ കഴുത്തു ഞെരിച്ചു കൊന്നതെന്നും മാതാവിനെ പരിശോധിച്ച കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ മനോരോഗ വിദഗ്ദ്ധർ പൊലീസിന് റിപ്പോർട്ട് നൽകി. 

sap1

കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് പയ്യാനക്കലിന് സമീപം ചാമുണ്ടി വളപ്പിൽ സമീറ അഞ്ച് വയസുകാരിയായ മകൾ ആയിഷ റെനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അമ്മയ്ക്ക്  മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടർന്ന് കേസ് അന്വേഷിക്കുന്ന പന്നിയങ്കര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു. കുതിരവട്ടത്ത് വച്ച് സമീറയെ പരിശോധിച്ച ഡോക്ടർമാരാണ് ഇവർക്ക് യാതൊരു മാനസിക പ്രശ്നങ്ങളുമില്ലെന്നും കടുത്ത അന്ധവിശ്വാസമാണ് കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്നും കണ്ടെത്തിയത്. 

afjo ad

കുറച്ചു കാലമായി മകളുടെ ദേഹത്ത് ബാധ കയറിയെന്നായിരുന്നു സമീറയുടെ വിശ്വാസം. മതപരമായ പല ചികിത്സകളും പ്രാർത്ഥനകളും നടത്തിയെങ്കിലും മകളുടെ ബാധ മാറിയില്ലെന്ന് കണ്ടതോടെയാണ് മകളെ കൊലപ്പെടുത്തി ബാധ ഒഴിപ്പിക്കാൻ സമീറ തീരുമാനിച്ചതെന്നും 
ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. മകളെ താൻ കൊന്നുവെന്നും അവൾ ദൈവത്തിനടുത്തേക്ക് പോയെന്നും സമീറ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

അസ്വാഭാവിക മരണത്തിനാണ് സംഭവത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായതോടെ കൊലപാതകമടക്കമുളള വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ കേസെടുക്കും. തൂവാല കൊണ്ടോ നേർത്ത തുണി കൊണ്ടോ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.  

banner
Verified by MonsterInsights