ചരിത്രം: എബ്രഹാം ലിങ്കൺ

 (ജീവിതകാലം: ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം 1860 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

FAIMOUNT

. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റായിരുന്നു ലിങ്കൺ.  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

webzone

അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്‌ 1863-ലെ വിമോചന വിളം‌ബരം അഥവാ ഇമാൻസിപ്പേഷൻ പ്രൊക്ലമേഷൻ. അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളം‌ബരം.

ashli

പടിഞ്ഞാറൻ അതിർത്തിയിലെ ഒരു ദരിദ്ര കുടുംബത്തിലാണു വളർന്നത്. സ്വയമേവ വിദ്യാഭ്യാസം നേടിയ അദ്ദേഹം, ഇല്ലിനോയിയിൽ ഒരു അഭിഭാഷകനായി ജോലി സമ്പാദിച്ചു. ഒരു വിഗ് പാർട്ടി നേതാവെന്ന നിലയിൽ, അദ്ദേഹം എട്ട് വർഷം നിയമസഭയിലും രണ്ടുവർഷം കോൺഗ്രസിലും സേവനമനുഷ്ഠിച്ചതിനുശേഷം അഭിഭാഷക ജോലിയിലെ തന്റെ പ്രായോഗിക പരിശീലനത്തിലേയക്കു തിരിഞ്ഞു.

sap1

പടിഞ്ഞാറൻ പ്രയറി ഭൂപ്രദേശങ്ങളിൽ അടിമത്ത വ്യവസ്ഥ ആരംഭിക്കുന്നതിൽ ഡെമോക്രാറ്റുകൾ നേടിയ വിജയം അദ്ദേഹത്തെ പ്രകോപിതനാക്കുകയും അദ്ദേഹം 1854-ൽ വീണ്ടും രാഷ്ട്രീയത്തിലേയ്ക്കു പുനപ്രവേശനം നടത്തുകയും ചെയ്തു. വിഗ്ഗ് പാർട്ടി എന്ന പഴയ രൂപത്തിൽനിന്നും അടിമത്ത വിരുദ്ധ ഡെമോക്രാറ്റുകളിൽനിന്നുമായി പടിഞ്ഞാറൻ മേഖലയിൽ പുതിയ റിപ്പബ്ലിക്കൻ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു നേതാവായി പ്രവർത്തിച്ചു. 1858 ൽ ഒരു ഉന്നത ദേശീയ ഡെമോക്രാറ്റിക് നേതാവായിരുന്ന സ്റ്റീഫൻ എ. ഡഗ്ലാസുമായുള്ള വാഗ്വാദത്തിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധ നേടിയിരുന്നു.

afjo ad

ആ മത്സരം അദ്ദേഹത്തിനു നഷ്ടമായെങ്കിലും 1860 ലെ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ഒരു മിതവാദിയായ പടിഞ്ഞാറൻ സ്ഥാനാർത്ഥിയായി ചാഞ്ചല്യമുള്ള ഒരു സംസ്ഥാനത്തിൽനിന്ന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. വടക്കൻ മേഖല പൂർണ്ണമായും തൂത്തുവാരിയ അദ്ദേഹം 1860 ൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തെക്കൻ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ തള്ളിക്കളയുന്നതിന്റെ തെളിവായി അദ്ദേഹത്തിന്റെ വിജയത്തെ തെക്കൻ അടിമത്ത അനുകൂലികൾ എടുത്തു കാട്ടി. അവർ യൂണിയനിൽ നിന്ന് വേർപെട്ട് ഒരു പുതിയ രാജ്യം രൂപീകരിക്കാനുള്ള നടപടികളിലേയ്ക്കു നീങ്ങി. എന്നാൽ വടക്കൻ സംസ്ഥാനങ്ങളിൽ ദേശീയത എന്നത് രൂഢമൂലമായ ഒരു ശക്തിയായിരുന്നതിനാൽ വേർപിരിയലിനെ അവർ ശക്തമായി എതിർത്തു.

friends catering

യൂണിയൻ സേനയുടെ തെക്കൻ മേഖലയിൽ അവശേഷിച്ചിരുന്ന ദുർഗ്ഗങ്ങളിലൊന്നായിരുന്ന ഫോർട്ട് സംട്ടറിനുനേരേ അമേരിക്കയുടെ പുതിയ കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് വെടിവപ്പ് ആരംഭിച്ചപ്പോൾ കലാപത്തെ അടിച്ചമർത്താനും യൂണിയന്റെ അഖണ്ഡത നിലനിറുത്തുവാനുമായി ലിങ്കൺ സന്നദ്ധപ്രവർത്തകരോടും പൗരസേനയോടും യുദ്ധത്തിൽ അണിചേരാൻ ആഹ്വാനം ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ മിതവാദ വിഭാഗത്തിന്റെ മുഖമായ ലിങ്കൺ, തെക്കൻ സംസ്ഥാനങ്ങളെ കൂടുതൽ കടുത്തരീതിയിൽ കൈകാര്യം ചെയ്യണമെന്ന പക്ഷക്കാരായ റിപ്പബ്ലിക്കനുകളിലെ ഉത്പതിഷ്ണുക്കളുമായി ഏറ്റുമുട്ടി. യുദ്ധാനുകൂലികളായ ഡെമോക്രാറ്റുകൾ, മുൻ എതിരാളികളുടെ ഒരു വലിയ വിഭാഗത്തെ തങ്ങളുടെ ക്യാമ്പിലേക്ക് കൂട്ടിച്ചേർത്തു.  .

e bike

കോപ്പർ ഹെഡ്സ് എന്നു വിളിക്കപ്പെട്ടിരുന്ന യുദ്ധവിരുദ്ധരായ ഡെമോക്രാറ്റുകൾ അദ്ദേഹത്തെ പുഛിക്കുകയും പരസ്പര വിരുദ്ധരായ വിഘടനവാദികൾ അദ്ദേഹത്തെ കൊലചെയ്യുവാനായി ഉപജാപങ്ങൾ നടത്തുകയും ചെയ്തു.

 

1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്, നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

 

ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് അബ്രഹാം ലിങ്കൺ.

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights