Present needful information sharing
ആകർഷകമായ ഇളവുകളോടെയുള്ള വിപണനമേളയും വർണക്കാഴ്ചകളുമായി ക്രിസ്മസ് നിറവിൽ ലുലു ഹൈപ്പർമാർക്കറ്റുകൾ. വ്യാഴാഴ്ച രാത്രി നടക്കുന്ന മിഡ്നൈറ്റ് സെയിലാണ് അതിലേറ്റവും ആകർഷകമായത്. അർധരാത്രി മുതൽ പുലർച്ചെ മൂന്നുമണി വരെയാണ് ക്രിസ്മസ് ഷോപ്പിങ് ഫെസ്റ്റ് നടക്കുക.
ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്ത തരം ഉത്പന്നങ്ങളുടെ വലിയ നിരയിവിടെ കാണാനാകും. ഏറ്റവും കുറഞ്ഞവിലയിൽ ഇത് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകും. ഇതോടൊപ്പം തന്നെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വിപണനമേള 2022 ജനുവരി ആദ്യവാരം വരെ തുടരും. ഇത്തവണ ക്രിസ്മസും പുതുവത്സരവും വാരാന്ത്യത്തിലാണെന്നത് കുടുംബങ്ങൾക്കൊത്തുചേർന്ന് ഷോപ്പിങ് നടത്താനുള്ള മികച്ച അവസരമാണ് തുറന്നിടുന്നതെന്ന് ലുലു ഗ്രൂപ്പ് റീട്ടെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ് പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങൾക്കനുസരിച്ചുള്ള ഉത്പന്നങ്ങളുടെ വലിയ നിര ലുലു ഹൈപ്പർമാർക്കറ്റുകളിൽ കാണാനാകും. കേക്കുകൾ, ടർക്കി, വ്യത്യസ്തയിനം സമ്മാനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. മിഡ്‌നൈറ്റ് ഷോപ്പിങ് കാർണിവലിന്റെ ഭാഗമായി ആഘോഷപരിപാടികളും മത്സരങ്ങളും സമ്മാന നറുക്കെടുപ്പും നടക്കും. ഓൺലൈനായി ഷോപ്പിങ് നടത്തുന്നവർക്കും ആഘോഷ ഇളവുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.