സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങൾ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്ന കുട്ടികൾക്ക് ഇത്തവണയും തിരിച്ചടിയായി ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഒമ്പത് ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുന്നത്തെ വർഷങ്ങളിൽ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു.
വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്കൂൾ അവധിയെയും ബാധിക്കുന്നത്. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉൾപ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് പരിഗണിച്ച് ഇക്കൊല്ലം അധ്യയനദിനം 205 ആക്കി കുറച്ചിരുന്നു. ഇതിനെതിരെയും അധ്യാപക സംഘടനകൾ അതിർപ്പ് അറിയിച്ചിരുന്നു.