സര്‍ക്കസ് ഓര്‍മയാകുന്നു

കാലം 1959. സര്‍ക്കസിന്റെ പ്രതാപകാലം. തലശ്ശേരിക്കാരുടെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ബോംബെ സര്‍ക്കസ് അന്ന് ബിഹാറിലെ ഛപ്രയില്‍ തകര്‍ത്താടുകയാണ്. ഛപ്രയില്‍ ജനിച്ച തുളസീദാസ് എട്ടില്‍ പഠിക്കുകയാണന്ന്. ഉയരക്കുറവ് വലിയ കുറവായി നാട്ടുകാരും കൂട്ടുകാരും കരുതിയിരുന്ന കാലം. സ്‌കൂളില്‍ പോകുന്ന വഴി തുളസീദാസ് സര്‍ക്കസ് കമ്പനിയില്‍ കയറി. നേരിട്ട് മാനേജരെ കണ്ടു. മലയാളിയായ മാനേജരോട് ഹിന്ദിയില്‍ ഒരൊറ്റ ചോദ്യം- എന്നെ സര്‍ക്കസില്.


koottan villa

തുളസീദാസിന്റെ ഉയരക്കുറവല്ല, ചങ്കുറപ്പാണ് മാനേജര്‍ക്ക് ബോധിച്ചത്. വീട്ടുകാരുടെ സമ്മതം കിട്ടിയതോടെ സര്‍ക്കസിലെടുത്തു. അന്ന് സർക്കസുകാർക്ക്സിനിമാക്കാരേക്കാളേറെ ആരാധകരുള്ള കാലം. കളിക്കളങ്ങളിൽ നിറഞ്ഞാടിയിരുന്ന തുളസീദാസിനെ ഒന്നല്ല രണ്ട് തവണയാണ് ദാക്ഷിണ്യമില്ലാത്ത അർബുദം ഇത്തിരിപ്പോന്ന ശരീരത്തെ ആക്രമിച്ചത്. പതിനായിരങ്ങളെ ചിരിപ്പിച്ച്, ചിന്തിപ്പിച്ച തുളസീദാസ് അർബുദത്തിനേയും ചിരിയോടെ നേരിട്ടു. രോഗചിന്തകൾക്ക് ഇടം കൊടുത്തില്ല ഈ സർക്കസ് കോമാളി. ആശുപത്രിയിൽ കിടന്നപ്പോഴും പഴയകാല സർക്കസ് കൂടാരങ്ങളിലെ ചിരിയോർമകൾ മനസിലെത്തിച്ചു. രണ്ട് തവണയും അസുഖം പത്തി മടക്കി സലാം പറഞ്ഞു. മൂന്നടി ഉയരക്കാരനായ തുളസീദാസ് ചൗധരി ഇപ്പോഴും ഗ്രേറ്റ് ബോംബെ സർക്കസിന്റെ കളിക്കളത്തിലുണ്ട്.



Verified by MonsterInsights