ക്ലാര്‍ക്ക് നിയമനം: കംപ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റ് നാളെ

തിരുവനന്തപുരം ജില്ലയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ക്ലാര്‍ക്കുമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത സ്‌കില്‍ ടെസ്റ്റ് നാളെ (ഏപ്രില്‍ 28) 9   മണി മുതൽ പട്ടം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നടക്കും.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയും പരീക്ഷയുടെ സമയക്രമവും https://trivandrum.nic എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാം. സ്‌കില്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ നിശ്ചിത സമയത്തിന് 30 മിനിറ്റ് മുന്‍പ് തന്നെ തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം.  വൈകിയെത്തുന്നവര്‍ക്ക് യാതൊരുകാരണവശാലും പ്രവേശനം അനുവദിക്കില്ലെന്ന് എ.ഡിഎം. ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ -81570 75750.

Verified by MonsterInsights