COVID 19| സംസ്ഥാനത്തിന് അടുത്ത രണ്ട് ആഴ്ച നിർണായകം; കോവിഡ് വ്യാപനം രൂക്ഷമായേക്കും.
ഓണ ദിവസങ്ങളിലുണ്ടായ സമ്പർക്കം എത്രത്തോളം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് വരുന്ന ആഴ്ചയിലറിയാം.
കേരളത്തിൽ വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന് വിലയിരുത്തൽ. അടുത്ത മാസത്തോടെ പ്രതിദിന രോഗികൾ മുപ്പതിനായിരം കടക്കാമെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനത്തിൽ അടുത്ത രണ്ടാഴ്ച കേരളത്തിന് നിർണ്ണായകം. നിയന്ത്രണങ്ങൾ കടുപ്പിക്കണമോ എന്ന കാര്യം ബുധനാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും.
ഓണ ദിവസങ്ങളിലുണ്ടായ സമ്പർക്കം എത്രത്തോളം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് വരുന്ന ആഴ്ചയിലറിയാം. 17 ശതമാനത്തിലെത്തിയ ടിപിആർ 20ന് ന് മുകളിൽ എത്തിയേക്കും. നിലവിലെ പ്രവണത തുടർന്നാൽ അടുത്ത മാസം മുപ്പതിനായിരം മുതൽ നാൽപതിനായിരം വരെ പ്രതിദിന രോഗികളുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ..