യു.എ.ഇ. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർമാസം ജനിച്ചവർക്ക് അനുമോദനമേകി അബുദാബി പോലീസ്. സുവർണജൂബിലിയിൽ ആഘോഷങ്ങൾ വൈവിധ്യപൂർണമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബറിൽ ജനിച്ചവരെ പോലീസ് കണ്ടെത്തിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, അൽഐൻ ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങിയവയും പോലീസിന്റെ ആഘോഷങ്ങളിൽ പങ്കാളിയായി.