Present needful information sharing
ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ് റിസർച്ച് ലാബറട്ടറിയിൽ ട്രേഡ് അപ്രന്റിസ് ഒഴിവ്. 37 ഒഴിവുകളാണുള്ളത്. നേരത്തേ അപ്രന്റിസ്ഷിപ് ചെയ്തവർ അപേക്ഷിക്കേണ്ട.
യോഗ്യത: ഐടിഐ (ഇലക്ട്രോണിക്സ്, മെക്കാനിക്, ഇലക്ട്രിക്കൽ, ഫിറ്റർ, പെയിന്റർ, ഡ്രാഫ്റ്റ്സ്മാൻ, പ്ലാസ്റ്റിക് പ്രോസസർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡീസൽ മെക്കാനിക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഫൊട്ടോഗ്രഫി). സ്റ്റൈപൻഡ് 7700- 8050. 2019നു ശേഷം യോഗ്യതാപരീക്ഷ പാസായവർക്കാണ് അവസരം.
https://www.apprenticeshipindia.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കാം. തുടർന്ന് അപേക്ഷഫോം പൂരിപ്പിച്ച് സ്കാൻ ചെയ്ത് കോപ്പിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും dirlpost@dirl.drdo.in m മെയിലിലേക്ക് അയയ്ക്കുക. അപക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. https://www.drdo.gov.in/