Present needful information sharing
അയച്ച സന്ദേശം മെസേജ് സ്വീകരിച്ച എല്ലാവരുടെയും ചാറ്റിൽ നിന്നും ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഉയർത്താനൊരുങ്ങി വാട്സ്അപ്പ്. നിലവിൽ ഒരു മണിക്കൂറും ഏട്ടു മിനിറ്റുമാണ് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഉപയോഗിക്കുന്നതിനുള്ള സമയ പരിധി. ഇത് രണ്ടു ദിവസവും 12 മണിക്കൂറുമായി കൂട്ടനാണ് കമ്പനിയുടെ പദ്ധതി.
ഡിലീറ്റ് ഫോർ എവരിവണിൽ കൂടുതൽ സാവകാശം അനുവദിക്കണമെന്ന ഉപയോക്താക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് മാറ്റം. അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വാട്സ്ആപ്പ് ആദ്യമായി കൊണ്ടുവന്നപ്പോൾ ഉപയോക്താക്കൾക്ക് ഏഴു മിനിറ്റിന്റെ സാവകാശം മാത്രമേ ലഭിച്ചിരുന്നുള്ളു. 2018 ലാണ് ഇത് ഒരു മണിക്കൂറിലേറെയായി ഉയർത്തിയത്.