ഇന്ന് ദേശീയ പഞ്ചായത്ത് ദിനം. 73-ാം ഭരണഘടനാ ഭേദഗതി നിലവില്‍വന്ന ദിവസം. ഈ ദിവസം ഇന്ത്യയിലെ രണ്ടരലക്ഷത്തോളംവരുന്ന പഞ്ചായത്തുകളില്‍ ഗ്രാമസഭായോഗം ചേര്‍ന്ന് പ്രാദേശിക വികസനപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയും പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു.
ജമ്മുകശ്മീരിലെ സാംബ ജില്ലയിലെ പള്ളി ഗ്രാമപ്പഞ്ചായത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച എത്തുന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. ഗ്രാമസഭാ പ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ഓരോ പൗരനും ലഭിച്ചിട്ടുള്ള അധികാരത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഓര്‍മിക്കേണ്ട ദിനംകൂടി ആകുമിത്. പ്രാദേശിക വികസനപ്രശ്‌നങ്ങളില്‍ ഓരോ വ്യക്തിക്കും ഇടപെടാനുള്ള വലിയൊരവസരമാണ് ഗ്രാമസഭകള്‍ പ്രദാനംചെയ്യുന്നത്. അതില്‍ ക്രിയാത്മകമായി പങ്കെടുത്ത് രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ ഭാഗഭാക്കാവുക എന്നതാണ് പ്രധാനം.