ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ യൂറോപ്പ് വിലക്കി

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനസർവീസുകൾക്കു ബ്രിട്ടനും യൂറോപ്യൻ യൂണിയനും വിലക്ക് ഏർപ്പെടുത്തി. കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമത്തിനു ദക്ഷിണാഫ്രിക്കൻ വകഭേദം തുരങ്കം വയ്ക്കുമോ എന്ന ആശങ്കയിലാണ് ലോകം

ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിനെകാളും അതിവേഗം പുതിയ വൈറസ് രോഗം പടർത്തുമോയെന്നും ആശങ്കയുണ്ട്. പുതിയ വൈറസ് മൂലം ദക്ഷിണാഫ്രിക്കയിലെ ഗോടെംഗ് പ്രവിശ്യയിൽ കോവിഡ് വളരെ വേഗം പടരുകയാണ്. വാക്സിൻ കണ്ടുപിടിച്ചതോടെ ഉണർന്ന ആഗോള വിപണി പുതിയ വൈറസ് വകഭേദം വന്നതോടെ കൂപ്പുകുത്തി.

ബി 1.1.529 എന്നു പേരിട്ടിരിക്കുന്ന ദക്ഷിണാഫ്രിക്കൻ വകഭേദത്തിന്റെ ജനിതക മാറ്റത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ പഠനം നടക്കുന്നുണ്ട്. രോഗം പകരാൻ സാധ്യതയുള്ള ജനങ്ങളിൽനിന്ന് യാത്രാ വിലക്ക് ഏർപ്പെടുത്തുകയാണ് പ്രാഥമിക നടപടി എന്ന് ഡബ്ലിയു എച്ച് ഒ വ്യക്താവ് ക്രിസ്റ്റിൻ ലഡ്മിർ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights