ഡിജിറ്റൽ സ്കൂൾ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതാണ് ബജറ്റ്. നിലവിലുള്ള ഓരോ ക്ലാസിനും ഓരോ ടി.വി. ചാനൽ പി.എം. ഇ-പദ്ധതി വിപുലീകരിക്കും. ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി പ്രാദേശികഭാഷയിലടക്കം 200 വിദ്യാഭ്യാസ ചാനലുകൾ ആരംഭിക്കും. കോവിഡിനെത്തുടർന്ന് രണ്ടുവർഷമായി വീട് സ്കൂളായതിനാൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

മറ്റു പ്രഖ്യാപനങ്ങൾ
• വൊക്കേഷണൽ കോഴ്സുകളിൽ കുട്ടികളുടെ മികവ് ഉയർത്തുന്നതിനായി ശാസ്ത്രത്തിലും കണക്കിലും 750 വെർച്വൽ ലാബുകളും ഇ-ലാബുകളും.

• കാർഷിക സർവകലാശാലകളിലെ സിലബസ് പരിഷ്കരിക്കും. ജൈവകൃഷിക്കും ആധുനികകൃഷിക്കും സിലബസിൽ പ്രാധാന്യം.
• അഞ്ച് സെന്റർ ഓഫ് എക്സലൻസ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ഓരോ കേന്ദ്രത്തിനും 250 കോടി അനുവദിക്കും. അർബൻ പ്ലാനിങ് കോഴ്സുകൾക്കായാണ് ഫണ്ട്.