ഈ സ്മാർട്ട് ഫോണുകൾക്കുള്ള സപ്പോർട്ട് ഗൂഗിൾ പിൻവലിച്ചതിനാലാണ് ഇവ സൈൻ ഇൻ ചെയ്യാൻ കഴിയാത്തത് ജിമെയിൽ, യൂട്യൂബ് തുടങ്ങിയ ഗൂഗിൾ പ്രൊഡക്റ്റുകൾ ഇനി മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കില്ല. ഈ സ്മാർട്ട് ഫോണുകൾക്കുള്ള സപ്പോർട്ട് ഗൂഗിൾ പിൻവലിച്ചതിനാലാണ് ഇവ സൈൻ ഇൻ ചെയ്യാൻ കഴിയാത്തത്. ആൻഡ്രോയിഡ് 2.3.7 നോ അതിനു താഴെയുള്ള പതിപ്പുകൾക്കോ ഉള്ള സപ്പോർട്ട് ആണ് ഗൂഗിൾ നിർത്തലാക്കിയത്.

ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷയെ മുൻ നിർത്തി ആൻഡ്രോയിഡ് എഡിഷൻ 2.3.7 അല്ലെങ്കിൽ അതിന് താഴെയുള്ള ആൻഡ്രോയിഡ് ഡിവൈസുകളിൽ സൈൻ ഇൻ ചെയ്യാൻ അനുവദിക്കില്ലന്നാണ് ഗൂഗിൾവ്യക്തമാക്കുന്നത്. സെപ്റ്റംബർ 27 -നു ശേഷം ഈ ആപ്പുകളിൽ സൈൻ ഇൻ ചെയ്താൽ എറർ കാണിക്കും.ഈ ഉപകരണങ്ങളിൽ ജിമെയിൽ, യൂട്യൂബ്, മാപ്സ്, പ്ലേ സ്റ്റോർ തുടങ്ങിയ ഗൂഗിളിന്റെ ഉൽപ്പന്നങ്ങൾ സൈൻ ഇൻ ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചു.

ഈ ആപ്പുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആൻഡ്രോയിഡ് 3.0 അല്ലെങ്കിൽ അതിന് മുകളിലുള്ള ഉപകരണത്തിലേക്ക് അപ്ഡേറ്റ് ചെയ്യാൻ ഗൂഗിൾ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.Sony Xperia Advance, Lenovo K800, Sony Xperia Xperia P, LG Spectrum, Sony Xperia S എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ ഈ ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. എൽജി പ്രാഡ 3.0, എച്ച്ടിസി വെലോസിറ്റി, എച്ച്ടിസി ഇവോ 4 ജി, മോട്ടറോള ഫയർ, മോട്ടറോള XT532 എന്നിവയിലും ഈ ആപ്പ്കൾ പ്രവർത്തിക്കില്ല
