കോഴിമുട്ട നിങ്ങളുടെ വീട്ടുമുറ്റത്ത് തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തുക

മലയാളികൾക്ക് തീൻമേശയിൽ ഒഴിച്ച് കൂടനാവാത്ത ഒന്നാണ് മുട്ട . ദിവസവും ശരാശരി രണ്ട് കോടി മുട്ടകൾ ആണ് മലയാളി നേരിട്ടും ഭക്ഷണപദാർഥങ്ങളിൽ ചേരുവ ആയും ഉപയോഗിക്കുന്നത് . എന്നൽ ഈ പറഞ്ഞ അത്രയും മുട്ടകൾ ഉത്പാദിപ്പിക്കാൻ മലയാളിക്ക് കഴിയുന്നില്ല . അയൽ സംസ്ഥാനങ്ങൾ ആണ് ഇപ്പോളും മലയാളിക്ക് വേണ്ട മുട്ടകൾ എത്തിക്കുന്നത് . ഇതിന് ഒരു മാറ്റം എന്ന നിലയിൽ ആണ് മുട്ട കോഴി വളർത്തൽ മേഖലയിൽ 20 വർഷത്തെ പാരമ്പര്യം ഉള്ള എവറസ്റ്റ് എന്റർപ്രൈസസ് എന്ന സ്ഥാപനം പ്രവർത്തനം നടത്തുന്നത് .

പോഷക ഗുണവും ആരോഗ്യപ്രദവും ആയ മുട്ടകൾ മലയാളിക്ക് സ്വന്തം വീട്ടിൽ നിന്ന് ലഭ്യമാക്കുവാൻ സഹായിക്കുന്ന ഒരു പദ്ധതി ആണ് ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് സഹായത്തോടെ സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപെടുത്തി എവറസ്റ്റ് എന്റർപ്രൈസസ് സഹകരണ ബാങ്ക് വഴി നടത്തി വരുന്നത്

ഈ പദ്ധതി പ്രകാരം ഒരാൾക്ക് വർഷം 310 മുട്ടകൾ വരെ ഇടുന്ന 25 BV380 എന്ന ഹൈബ്രിഡ് ഇനം മുട്ടക്കോഴികളും അത്യാധുനിക രീതിയിൽ തയ്യാറാക്കിയ hitech കോഴിക്കൂടുകളും , മുട്ടയിടുന്ന കാലം വരെയുള്ള തീറ്റയും നൽകിവരുന്നു. പ്രശസ്തി ആർജിച്ച ഈ പദ്ധതി കേരളത്തിലെ മികച്ച ബാങ്കുകളിൽ നടത്തുവാൻ സാധിച്ചത് ഞങ്ങൾക്ക് വലിയ സന്തോഷം തരുന്ന കാര്യമാണു . ഈ പദ്ധതിയിൽ അംഗങ്ങളായി മുന്നോട്ടു വന്ന നിങ്ങൾ ഏവരെയും സ്വാഗതം ചെയ്യുന്നു.

hill monk ad

ഈ ഉദ്യമത്തിൽ പങ്കാളിയാകുവാൻ ആഗ്രഹിക്കുന്നവർ രാമപുരം റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് 4111 ഒരുക്കിയിരിക്കുന്ന
“സുബിക്ഷകേരള പദ്ധതി വഴി കൈ നിറയെ വരുമാനം മുട്ടകൊഴി കൃഷിയുടെ”
ഭാഗമാകം. താൽപര്യം ഉള്ളവർ 26/07/2021 ന് മുൻപായി ഗുണഭോക്ത വിഹിതമായ 2000 രൂപ മാത്രം അടച്ച് അപേക്ഷ നൽകുക.

നിബന്ധനകൾ:
1. രാമപുരം റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിൽ അംഗമായിരിക്കണം.
2. സേവിംഗ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
3.രണ്ട് അംഗങ്ങളുടെ ജാമ്യം ഉണ്ടായിരിക്കണം.
4. ഈ വർഷത്തെ (2021-2022) വർഷത്തെ കരം അടച്ച രസീത് ഉണ്ടായിരിക്കണം.
5. പലിശ നിരക്ക് 9%
6. 1000 രൂപയും പലിശയും ചേർത്ത് 18 മാസതവണകളായി തിരിച്ച് അടയ്ക്കുന്ന വ്യവസ്ഥയിൽ 18000 രൂപ വായ്പയായി നൽകും.
7. വായ്പയും ഗുണഭോക്ത വിഹിതവും ചേർത്ത് മൊത്തം മുതൽ മുടക്ക് 20000 രൂപ ആയിരിക്കും.
8.വായ്പക്ക്
ഇൻഷുറൻസ് പരിക്ഷ ഉണ്ടായിരിക്കുന്നതാണ്.

പ്രത്യേക അറിയിപ്പ്: കോഴിക്കൂട് നിർമ്മിക്കുന്ന GI പൈപ്പിന് അമിതമായി വില ഉയർന്ന്തിനാൽ 26/07/2021 ന് ശേഷം ഈ പദ്ധതിയിൽ പങ്കാളിയാവാൻ 1500 രൂപ അധികം അടക്കേണ്ടി വരുന്നതായിരിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights