വസ്ത്രം വാങ്ങാന്‍ ഒരു ഷോപ്പില്‍ കയറിയാല്‍ ആദ്യം നമ്മളെല്ലാവരും അവിടെല്ലാം ഒന്ന് കണ്ണോടിക്കും അല്ലേ? പെട്ടന്നായിരിക്കും എവിടെയെങ്കിലും ഒളിച്ചിരിക്കുന്ന നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറത്തില്‍ കണ്ണുടക്കുന്നത്. നേരെ ചെന്ന് വാങ്ങാനല്ലെങ്കിലും ആ വസ്ത്രം വെറുതെയെങ്കിലും ഒന്ന് എടുത്തുനോക്കും അല്ലേ? വര്‍ണ്ണമനശാസ്ത്രം എന്നൊരു സംഗതിയുണ്ട്. (വ്യത്യസ്തമായ നിറങ്ങള്‍ മനുഷ്യന്റെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണത്). അതുകൊണ്ടുതന്നെ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം നിങ്ങളുടെ സ്വഭാവം മനസിലാക്കാനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്.

അതായത് നമ്മുടെ ഓരോ ദിവസത്തെ ചിന്തകളിലും പെരുമാറ്റങ്ങളിലും വികാരങ്ങളിലും നിറങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു എന്നര്‍ഥം. നമുക്ക് ഇതേക്കുറിച്ച് അത്രയ്ക്ക് അറിയില്ലെങ്കിലും പല ബ്രാന്‍ഡഡ് വസ്ത്രശാലകളും ബേക്കറികളുമൊക്കെ ഈ വര്‍ണ്ണമനശാസ്ത്രം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തന്ത്രമാക്കി മാറ്റിയിട്ടുണ്ട് .
ചില നിറങ്ങളും അവ തിരഞ്ഞെടുക്കുന്നവരുടെ സ്വഭാവവും
ചില ജനപ്രിയമായ നിറങ്ങളും അത് തിരഞ്ഞെടുക്കുന്ന ആളുകളുടെ വ്യക്തിത്വങ്ങളും എങ്ങനെയാണെന്ന് നോക്കാം.
കറുപ്പ് നിറം
ഏറ്റവും ജനപ്രിയമായ നിറങ്ങളിലൊന്നാണ് കറുപ്പ് നിറം. കറുപ്പ് നിറം ധരിക്കാന്‍ ഇഷ്ടമുള്ള ആളുകള്‍ ശക്തമായ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഉള്ള ആളുകളായിരിക്കും.
ബ്രൗണ്‍ നിറം
നിങ്ങളുടെ വാര്‍ഡ്രോബില്‍ ബ്രൗണ്‍ നിറത്തിലുളള വസ്ത്രം ഉണ്ടോ. നിങ്ങള്‍ ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ കേട്ടോളൂ . നിങ്ങള്‍ അപാരമായ ആത്മവിശ്വാസമുള്ളവരാണ്. ബ്രൗണ്‍ നിറം ഏറ്റവും ദൃഡമായ നിറമാണ്. ഇത്തരക്കാരെ കണ്ണുമടച്ച് ആശ്രയിക്കാം. ഇവര്‍ നമുക്ക് സുരക്ഷയൊരുക്കുമെന്നാണ് പറയുന്നത്.
