Present needful information sharing
രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും വേണ്ടിയുള്ള ഇവി ചാർജിങ് സൗകര്യം ഒരുക്കുന്നതിനായി ജിയോ-ബിപിയും ടിവിഎസ് മോട്ടോർ കമ്പനിയും കൈകോർക്കുന്നു. ഇരു കമ്പനികളും ചേർന്ന് രാജ്യത്തുടനീളം എസി ചാർജിങ് ശൃംഖലയും ഡിസി ഫാസ്റ്റ് ചാർജിങ് ശൃംഖലയും സ്ഥാപിക്കും.
രാജ്യത്ത് ഇരുചക്ര, മുച്ചക്ര വാഹന ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാൻ ഇത് സഹായകമാവും. ഈ ചാർജിംഗ് സ്റ്റേഷനുകളുടെ വ്യാപനം വിപണിയിൽ രണ്ട് കമ്പനികളുടെയും സ്വാധീനം വർധിപ്പിക്കുകയും കാർബൺ ബഹിർഗമനം ഇല്ലാതാക്കാനുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾ വേഗത്തിലാക്കുകയും ചെയ്യും.
ജിയോ-ബിപി പൾസ് എന്ന ബ്രാൻഡിന് കീഴിൽ ജിയോ-ബിപി അതിന്റെ ഇവി ചാർജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ജിയോ-ബിപി പൾസ് ആപ്പ് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് സമീപത്തുള്ള സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. പുതിയ ഇലക്ട്രിക് മൊബിലിറ്റി ഉത്പ്പന്നങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിൽ ടിവിഎസ് മോട്ടോർ ഇതിനകം വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കമ്പനി 12,000 ത്തോളം അതിവേഗ ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് ഐ ക്യൂബ് വിറ്റഴിച്ചിട്ടുണ്ട്.