ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; മാതൃകമ്പനിയുടെ പേരുമാറ്റി

മാതൃകമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ്മെന്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.

ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പേര് മാറ്റം. സാമൂഹികമാധ്യമങ്ങൾക്കപ്പുറം വിശാലമായ മെറ്റാവേഴ്സ് മേഖലയിലേക്ക് കമ്പനി വ്യാപിപ്പിക്കുന്നതിന്റെ സൂചകമായാണ് മെറ്റ എന്നു പേരുമാറ്റിയതെന്ന് സക്കർബർഗ് പറഞ്ഞു.

FAIMOUNT

മുൻ ജീവനക്കാരുടെ വെളിപ്പെടുത്തലുകളടക്കം ഫെയ്സ്ബുക്കിന്റെ സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച് തുടർച്ചയായി ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പേരുമാറ്റമെന്നതും ശ്രദ്ധേയമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights