വെംബ്ലി: യൂറോ കപ്പ് – കോപ്പ അമേരിക്ക ചാമ്പ്യന്‍മാരുടെ പോരാട്ടമായ ‘ഫൈനലിസിമ’യില്‍ ജയം അര്‍ജന്റീനയ്ക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീന കിരീടമുയര്‍ത്തി. ഇതോടെ തുടര്‍ച്ചയായി 32 മത്സരങ്ങള്‍ പരാജയമറിയാതെ പൂര്‍ത്തിയാക്കാന്‍ അര്‍ജന്റീനയ്ക്കായി. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോപ്പ-യൂറോ കപ്പ് ജേതാക്കള്‍ ഏറ്റുമുട്ടുന്ന മത്സരം നടക്കുന്നത്.