ഗൂഗിൾ മാപ്പിൽ ഇനി മുതൽ ടോൾ നിരക്കുകളറിയാം

ഗൂഗിൾ മാപ്പിൽ ഇനി ടോൾ നിരക്കുകളും അറിയാൻ സാധിക്കും. ഇന്ത്യ, യുഎസ്, ജപ്പാൻ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവഴി യാത്രകൾക്കായി ഏത് പാത തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും യാത്രാ ചിലവ് മുൻകൂട്ടി കണക്കാക്കാനും സാധിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് യാത്രയ്ക്കിടെ ആവശ്യമായി വരുന്ന ടോൾ നിരക്ക് എത്രയാണെന്ന് മുൻകൂട്ടി അറിയാനുള്ള സൗകര്യം ഇതുവഴി ലഭിക്കും. പ്രാദേശിക അധികൃതരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കുന്നത്.

ഇന്ത്യയിലെ 2000-ത്തോളം ടോൾ റോഡുകളിലെ നിരക്കുകൾ ഈ മാസം തന്നെ ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ്, ഐഓഎസ് ആപ്പുകളിൽ ലഭ്യമാവും. യുഎസിലും, ജപ്പാനിലും, ഇൻഡൊനീഷ്യയിലും ഈ സൗകര്യം ലഭിക്കും. ഫാസ്ടാഗ് പോലുള്ള ടോൾ പേമെന്റ് സേവനങ്ങളുടെ സഹായത്തോടെയാണ് ഗൂഗിൾ വിവിധ ടോൾ പിരിവ് കേന്ദ്രങ്ങളിലെ നിരക്കുകൾ അറിയുക. അത് വിശകലനം ചെയ്ത് ഉപഭോക്താവ് ടോൾ കടക്കുന്ന സമയത്തെ നിരക്ക് കണക്കാക്കാൻ ഗൂഗിൾ മാപ്പിന് സാധിക്കും.

afjo ad

ടോളുകളില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത്തരം റോഡുകൾ ലഭ്യമായ ഇടങ്ങളിൽ ടോൾ ഫ്രീ റോഡുകളും ഗൂഗിൾ മാപ്പ് നിർദേശിക്കും. അതേസമയം ഐഓഎസ് ഉപഭോക്താക്കൾക്ക് ആപ്പിൾ വാച്ചിലും, ഐഫോണിലും ഗൂഗിൾ മാപ്പ് ഉപയോഗം സുഗമമാക്കുന്ന പുതിയ അപ്ഡേറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. പിന്ന്ഡ് ട്രിപ്പ് വിഡ്ജെറ്റ്, ആപ്പിൾ വാച്ചിൽ തന്നെ നാവിഗേഷൻ, സിരിയുമായും ഷോട്ട്കട്ട് ആപ്പുമായും ബന്ധിപ്പിച്ച ഗൂഗിൾ മാപ്പ് എന്നിവ അതിൽ ഉൾപ്പെടുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights