അതിശക്തമഴയില്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ പ്രളയം; 70 മരണം, 1300 ഒളം പേരെ കാണാതായി

രു നൂറ്റാണ്ടിലെ കനത്ത മഴയെത്തുടർന്ന് ജർമ്മനിയിലും ബെൽജിയത്തിലുമായി 70 പേർ മരിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ, തെക്കൻ ജർമ്മനിയിലെ മുഴുവൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. “ചില പ്രദേശങ്ങളിൽ 100 ​​വർഷത്തിനിടയിൽ ഇത്രയധികം മഴ ഞങ്ങൾ കണ്ടിട്ടില്ല,” ജർമ്മൻ കാലാവസ്ഥാ സേവന വക്താവ് ആൻഡ്രിയാസ് ഫ്രീഡ്രിക്ക് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

vimal 4

ചില പ്രദേശങ്ങളിൽ മഴയുടെ ഇരട്ടിയിലധികമാണ് പെയ്തത്.  ഇത് വെള്ളപ്പൊക്കത്തിന് കാരണമായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മേഘസ്ഫോടനത്തിന് സമാനമായ രീതിയിലാണ് മഴ പെയ്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജലം ഒരു സ്ഥലത്ത് തന്നെ പെയ്തത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. ദുരന്ത പ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് 1300 ഓളം പേരെ കാണാതായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപകാലത്തൊന്നും യൂറോപ്പ് ഇത്രയും രൂക്ഷമായ പ്രളയം നേരിട്ടിട്ടില്ല.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights