ഈ വർഷത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 328702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ വിജയശതമാനം 53 ശതമാനമാണ്. 25293 വിദ്യാർഥികൾ വിജയിച്ചു.
സയന്‍സ് 90.52 %; ഹ്യുമാനിറ്റീസ് 80.04 %; കൊമേഴ്സ് 89.13 ശതമാനം; ആര്‍ട്ട് 89.33 % എന്നിങ്ങനെയാണ് വിജയശതമാനം. സേ പരീക്ഷ, പുനഃപരിശോധന : ശനിയാഴ്ച വരെ അപേക്ഷിക്കാം