മനുഷ്യ ശരീരത്തിൽ പേശികളുടെ മൂല്യം.

ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. പേശികൾ ചുരുങ്ങുമ്പോൾ ലാക്റ്റിക് അമ്ലം ഉണ്ടാവുന്നു. ഒരു തരം വിഷമായതിനാൽ ജോലിചെയ്യുമ്പോൾ ക്ഷീണം തോന്നുന്നു.പേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നത് ടെൻഡൻ ആണ്. പേശിയെ മറ്റൊരു പേശിയുമായി ബന്ധിപ്പിക്കുന്നത് ഫസിയെ ആണ്.മനുഷ്യശരീരത്തിൽ 639 പേശികളുണ്ട്. 

അവയ്ക്ക് ഓരോന്നിനും പേരുകളുണ്ട്:

അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു. ശരീരത്തിന്റെ പ്രധാന ചലനങ്ങളെല്ലാം അസ്ഥി പേശികളാണ് നിയന്ത്രിക്കുന്നത്‌. ഇവ നമ്മുടെ ഇച്ഛക്കനുസരിച്ചു പ്രവർത്തിപ്പിക്കാവുന്നവയാണ്. മൃദുല പേശികൾ ചില ആന്തരാവയവങ്ങളുടെ ഉപരിതലങ്ങളിലും രക്ത/മൂത്ര നാളികളുടെ ഭിത്തികളിലും കാണപ്പെടുന്നു. ഇവ നമുക്ക് ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ല. ഹൃദയ പേശികളും ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ലെങ്കിലും ഘടനാപരമായി അവ അസ്ഥി പേശികൾ പോലെയാണ്.ന്യൂറോണുകളേയും പേശികളേയും ബാധിക്കുന്ന അസുഖമാണ് ന്യൂറോമസ്കുലാർ അസുഖങ്ങൾ. ന്യൂറോണുകളുടെ നിയന്ത്രണത്തിലുള്ള പ്രശ്നങ്ങൾ തളർവാതത്തിന് കാരണമാകുന്നു.

മനുഷ്യശരീരത്തിൽ അറുനൂറിലധികം അസ്ഥി പേശികളുണ്ട്. പേശികളുടെ വർഗ്ഗീകരണത്തിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങളാലും, ചില പേശികൾ എല്ലാവരിലും കാണപ്പെടാത്തതിനാലും കൃത്യമായ എണ്ണത്തിൽ വ്യത്യാസം കാണപ്പെടുന്നു.പേശികൾക്ക് ചുരുങ്ങാനെ പറ്റുകയുള്ളു. നിവരണമെങ്കിൽ മറ്റൊരു പേശി ചുരുങ്ങണം. അതുകൊണ്ട് പേശികൽ ഇരട്ടയായി കാണാപ്പെടുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights