ഇച്ചിരി മഞ്ഞൾപൊടി, ഒരു ഗ്ലാസ്സ് വെള്ളം, ലൈറ്റ് ഓണാക്കിയ ഫോൺ, വാപൊളിച്ചു നിൽക്കുന്ന ഒരു കൊച്ച്’- സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുകയാണ് ഗ്ലാസ്സിലെ വെള്ളത്തിൽ മഞ്ഞൾപൊടിയിടുമ്പോൾ കാണുന്ന കൗതുകക്കാഴ്ചയുടെ വിഡിയോ. സോഷ്യൽ മീഡിയയിൽ ഇതിന്റെ വിഡിയോ കാണാതെ ഒരാൾക്കും കടന്നുപോകാനാവില്ല. ഇൻസ്റ്റയിലും ഫേസ്ബുക്കിലും യൂട്യൂബിലും വാട്സാപ്പ് സ്റ്റാറ്റസുകളിലുമെല്ലാം നിറഞ്ഞുനിൽക്കുകയാണ് മഞ്ഞൾപൊടി പരീക്ഷണം.