ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്കിനുള്ള അവാര്‍ഡ് വോഡഫോൺ ഐഡിയ (വി) സ്വന്തമാക്കി. മൊബൈല്‍ നെറ്റ്‌വര്‍ക്ക്, ഫിക്സഡ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ടെസ്റ്റിങ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകല നൽകുന്ന സ്പീഡ് ടെസ്റ്റ് അവാർഡാണ് വിയ്ക്കു ലഭിച്ചത്. 2021-ലെ ഒന്ന്, രണ്ട് ത്രൈമാസങ്ങളിലെ സ്പീഡ്ടെസ്റ്റ് ഇന്‍റലിജന്‍സ് ഡേറ്റയുടെ അടിസ്ഥാനത്തിലാണിത്. ഈ നേട്ടം കണക്കിലെടുത്ത് വിയുടെ ‘സ്പീഡ് സേ ബഡോ’ ക്യാംപെയിന്‍റെ അടുത്ത പാദത്തിനും തുടക്കം കുറിച്ചു.

ഊകല പുറത്തുവിട്ട ഡേറ്റ അനുസരിച്ച്, വി യുടെ നെറ്റ്‌വർക്ക് വേഗം 16.10 എംബിപിഎസ് ആണ്. ജിയോ 13.98 എംബിപിഎസ്, എയർടെൽ 13.86 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റു ടെലികോം കമ്പനികളുടെ നെറ്റ്‌വർക്ക് വേഗം. ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ്‌വർക്ക് നിർണയിക്കാൻ അവാർഡ് കാലയളവിൽ ഇന്ത്യയിലെ എല്ലാ പ്രധാന ടെലികോം കമ്പനികളിൽ നിന്നുള്ള ഡേറ്റ ശേഖരിച്ചിരുന്നു എന്ന് ഊകല അറിയിച്ചു. സ്പീഡ്ടെസ്റ്റിന്റെ ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനുകളിൽ നിന്നു ലഭ്യമായ 19,718,623 ഡേറ്റ പരിശോധിച്ചെന്നും ഊകല വ്യക്തമാക്കി.

ഉജ്വലമായ ഇന്‍റര്‍നെറ്റ് പ്രകടനവും വിപണിയിലെ കവറേജും നല്‍കുന്ന മികച്ച നെറ്റ്‌വര്‍ക്ക് സേവനദാതാക്കള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കുന്നതെന്ന് ഊകല സിഇഒ ഡങ് സറ്റില്‍സ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്ന പുരസ്ക്കാരം വിയ്ക്കു നല്‍കുന്നതിൽ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ട്. ഉപഭോക്താക്കളെ കണക്കിലെടുത്തു നടത്തുന്ന 2021-ലെ ആദ്യ രണ്ടു ത്രൈമാസങ്ങളിലെ ഊകലയുടെ തീവ്രമായ സ്പീഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇതു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനു ശേഷമുള്ള ലോകത്ത് വ്യക്തികളും ബിസിനസുകളും ടെലികോം സേവനദാതാക്കളെ സുരക്ഷിതവും വിശ്വസനീയവുമായ കണക്ടിവിറ്റിക്കു വേണ്ടി വലിയ തോതിലാണ് ആശ്രയിക്കുന്നത്. ഡിജിറ്റല്‍, നെറ്റ്‌വര്‍ക്ക് വേഗം വളരെ നിര്‍ണായകമായ നിലയിലേക്കാണ് ലോകം മാറിയിരിക്കുന്നത്. ജിഗാനെറ്റിന്‍റെ ശക്തിയോടെയുള്ള വിയുടെ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്ന ഊകലയുടെ വിലയിരുത്തല്‍ ഉള്‍ക്കൊണ്ടു കൊണ്ടുളള ക്യാംപെയിനാണ് സ്പീഡ് സേ ബഡോ വഴി നടത്തുന്നത്.

തങ്ങളുടെ ചുമതലകള്‍ വേഗത്തില്‍ നിര്‍വഹിച്ച് ജീവിതത്തില്‍ മുന്നേറുന്നതില്‍ നെറ്റ്‌വര്‍ക്ക് എത്രത്തോളം നിര്‍ണായകമാണ് എന്നതു ചൂണ്ടിക്കാട്ടുന്നതാണ് വിയുടെ ക്യാംപെയിന്‍. കഴിഞ്ഞ നിരവധി ത്രൈമാസങ്ങളായി വി ഏറ്റവും വേഗമേറിയ 4ജി അനുഭവം ലഭ്യമാക്കിക്കൊണ്ടിരിക്കുകയണെന്ന് വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്‌ല പറഞ്ഞു. ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ഈ ശ്രമത്തിന്‍റെ ഫലമായി തങ്ങള്‍ രാജ്യത്തെ ഏറ്റവും വേഗമേറിയ നെറ്റ്‌വര്‍ക്കായി മാറിയിരിക്കുകയാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിലാണു കമ്പനി വിശ്വസിക്കുന്നത്. വെല്ലുവിളികള്‍ പരിഹരിച്ചു കൊണ്ട് വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാനും ജീവിതത്തില്‍ മുന്നേറാനും ഉപഭോക്താക്കളെ സഹായിക്കുന്നതിനെ കുറിച്ചാണ് സ്പീഡ് സേ ബഡോ ക്യാംപെയിന്‍ വിവരിക്കുന്നത്. എവിടെ എപ്പോള്‍ വേഗമുണ്ടോ? അവിടെ ഒരു മാര്‍ഗവുമുണ്ട് എന്നാണ് ഇവയിലൂടെ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്ത് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ക്യാംപെയിന്‍ ഒക്ടോബര്‍ 23നാണ് ആരംഭിച്ചത്.