ആഗ്രഹിക്കുന്ന മേഖലയില്‍ ജോലിയ്ക്കായി കാത്തിരിക്കുന്ന യുവാക്കൾ നിരവധിയാണ്. എന്നാൽ യോഗ്യതയ്ക്ക് അനുസരിച്ച് മികച്ച അവസരങ്ങൾ കണ്ടെത്താൻ കഴിയാത്തവരും ഏറെയുണ്ട്. ഇപ്പോഴിതാ അമുല്‍ ഇന്ത്യ (amul india), എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യ (AAI), ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി യൂണിവേഴ്സിറ്റി (DU) തുടങ്ങി ഒന്നിലധികം സ്ഥാപനങ്ങള്‍ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജോലിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും എന്തെല്ലാമെന്ന് നോക്കാം
ചത്തീസ്ഗഢിലെ സ്പെഷ്യല്‍ ജൂനിയര്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ്, സര്‍ഗുജ (ജെഎസ്എസ്ബി) സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ 174 ഗ്രേഡ് 3 തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.