കരസേനയുടെ സൈബര്‍ സെക്യൂരിറ്റി ഹാക്കത്തണ്‍ മത്സരത്തിലേക്ക് അപേക്ഷിക്കാം: സമ്മാനത്തുക 15 ലക്ഷം രൂപ……

ദേശീയ സൈബർ സുരക്ഷ ശക്തിപ്പെടുത്തുക, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കരസേന നടത്തുന്ന സൈബർ സെക്യൂരിറ്റി ഹാക്കത്തൺ സൈന്യ രണക്ഷേത്രം മത്സരത്തിലേക്ക് അപേക്ഷിക്കാം. പ്രായോഗികതലത്തിൽ എത്തിക്കാവുന്ന ഡിജിറ്റൽ പരിഹാരങ്ങൾ നിദേശിക്കാനും വികസിപ്പിക്കാനും ഹാക്കത്തൺ അവസരമൊരുക്കുന്നു.

ബിരുദ വിദ്യാർഥികൾക്കും സായുധ സേനാംഗങ്ങൾക്കും സൗജന്യമായി മത്സരത്തിൽ പങ്കെടുക്കാം.

മിലിറ്ററി കോളേജ് ഓഫ് ടെലി കമ്യൂണിക്കേഷൻ എൻജിനിയറിങ്, രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റി, ഐ.എസ്.എ.സി. എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിന് മൂന്ന് ചലഞ്ച് ട്രാക്കുകൾ ഉണ്ട്.

സെക്യൂരിറ്റി കോഡിങ്

സൈബർ ആക്രമണങ്ങളോ നുഴഞ്ഞുകയറ്റമോ നേരിടാൻ സോഫ്റ്റ്വേർ വികസിപ്പിക്കുമ്പോൾ ഫലപ്രദമായ രീതിയിൽ സുരക്ഷാ പരിഗണനകൾ വെച്ചുകൊണ്ട് കോഡിങ്ങും എൻക്രിപ്ഷനും നടപ്പാക്കുന്ന രീതികളാണ് സെക്യൂരിറ്റി കോഡിങ് ട്രാക്കിൽ പരിഗണിക്കുന്നത്.

സോഫ്റ്റ്വേർ ഡിഫൈൻഡ് റേഡിയോ

റേഡിയോ കമ്യൂണിക്കേഷൻ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഹാർഡ്വേർ കമ്പോണന്റുകൾക്ക് പകരം സോഫ്റ്റ്വേർ ഉപയോഗിച്ച് ?േപഴ്സണൽ കംപ്യൂട്ടറിലോ എംബഡഡ് സിസ്റ്റത്തിലോ റേഡിയോ കമ്യൂണിക്കേഷൻ സംവിധാനം രൂപപ്പെടുത്തുക എന്നതാണ് സോഫ്റ്റ്വേർ ഡിഫൈൻഡ് റേഡിയോ ട്രാക്ക് ലക്ഷ്യമിടുന്നത്.

കാപ്ചർ ദ ഫ്ലാഗ്

കാപ്ചർ ദ ഫ്ലാഗ് (സി.ടി.എഫ്.) ട്രാക്ക്, കംപ്യൂട്ടർ സെക്യൂരിറ്റി പ്രശ്നങ്ങൾ പരിഹരിക്കുക, അവ കണ്ടെത്തി സിസ്റ്റത്തെ പ്രതിരോധിക്കുക എന്നിവയുൾപ്പെടുന്ന സവിശേഷമായ സൈബർ സെക്യൂരിറ്റി മത്സരമാണ് 

അവസാന തീയതി: നവംബർ 10.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights