പ്രകൃതിസ്‌നേഹികള്‍ക്ക് ആഹ്ലാദത്തിനു വകനല്‍കി കശ്മീര്‍ സ്റ്റാഗ് എന്ന ചെങ്കലമാനിന്റെ തിരിച്ചുവരവ്. വംശമറ്റുവെന്നു കരുതിയിരുന്ന ഈ മാന്‍വര്‍ഗത്തിന്റെ കൂട്ടത്തെ ജമ്മുകശ്മീരിലെ ഡാചിഗാം ദേശീയോദ്യാനത്തില്‍ കണ്ടെത്തി. കശ്മീരികള്‍ ഹംഗുല്‍ എന്നുവിളിക്കുന്ന ചെങ്കലമാനിന്റെ ലോകത്തെ ഏകതാവളമാണ് പടിഞ്ഞാറന്‍ ഹിമാലയത്തിലെ സബര്‍വന്‍ മലനിരകളിലുള്ള ഡാചിഗാം ദേശീയോദ്യാനം. സമുദ്രനിരപ്പില്‍നിന്ന് 5,499 – 14,000 അടി ഉയരത്തിലാണിത്.