കേരള പി.എസ്.സി. 76 തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ ആദ്യഘട്ടം മേയിൽ തുടങ്ങും

പത്താം ക്ലാസുവരെ യോഗ്യതയുള്ള 76 തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷ മേയ്, ജൂൺ മാസങ്ങളിലായി നാല് ഘട്ടമായി നടത്തും. 157 കാറ്റഗറികളിലായി 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്. കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, റിസർവ് വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ, ബിവറേജസ് കോർപ്പറേഷൻ എൽ.ഡി. ക്ലാർക്ക്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തുടങ്ങിയവയാണ് തസ്തികകൾ.

അപേക്ഷകർ പരീക്ഷയെഴുതുമെന്ന് മുൻകൂട്ടി ഉറപ്പ് നൽകണം. മാർച്ച് 11 വരെ ഇതിന് സമയം നൽകും. അതിനുള്ളിൽ ഉറപ്പ് നൽകാത്തവരുടെ അപേക്ഷകൾ അസാധുവാക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകുമ്പോൾ ചോദ്യങ്ങൾ ഏതുഭാഷയിൽ വേണമെന്നും പരീക്ഷാകേന്ദ്രം ഏത് ജില്ലയിലാകണമെന്നും അറിയിക്കണം.സമാനയോഗ്യതയുള്ള തസ്തികകൾക്ക് പൊതുപ്രാഥമികപരീക്ഷയും അതിൽ വിജയിക്കുന്നവർക്ക് അന്തിമപരീക്ഷയും നടത്തുന്ന രീതി കഴിഞ്ഞവർഷമാണ് പി.എസ്.സി. ആരംഭിച്ചത്.

ആദ്യ പ്രാഥമികപരീക്ഷകൾ കഴിഞ്ഞ് ഒരുവർഷം തികയുമ്പോഴേക്കും രണ്ടാമതും പരീക്ഷ നടത്താനാകുന്നത് ഉദ്യോഗാർഥികൾക്ക് അവസരങ്ങൾ ഉറപ്പാക്കാനാണെന്ന് ചെയർമാൻ എം.കെ. സക്കീർ അറിയിച്ചു. 192 തസ്തികകൾക്കാണ് ആദ്യ പത്താംതല പ്രാഥമിക പരീക്ഷ നടത്തിയത്. 18 ലക്ഷത്തോളം അപേക്ഷകൾ അന്നുണ്ടായിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ അന്തിമപരീക്ഷ നടന്നു. പ്രധാന തസ്തികകളായ ലാസ്റ്റ് ഗ്രേഡ്, എൽ.ഡി. ക്ലാർക്ക് എന്നിവയുടെ സാധ്യതാപട്ടിക മാർച്ചിൽ പ്രസിദ്ധീകരിക്കും. രേഖാപരിശോധന പൂർത്തിയാക്കി ഏപ്രിൽ, മേയ് മാസങ്ങളിൽ റാങ്ക്പട്ടികയും പുറത്തിറക്കാനാണ് തീരുമാനം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights