കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സ്കൂൾകുട്ടികൾക്ക് അവധിക്കാല ശാസ്ത്രപഠനപരിപാടി

സ്കൂൾകുട്ടികൾക്ക് ശാസ്ത്രത്തെ അടുത്തറിയുവാനും പരീക്ഷണ, നിരീക്ഷണങ്ങളുടെ സഹായത്തോടെ ശാസ്ത്രപഠനം രസകരമാക്കുവാനും ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന അവധിക്കാല ശാസ്ത്രപഠനപരിപാടികൾ മേയ് നാലിന് ആരംഭിക്കും.

jaico 1

കുട്ടികൾക്ക് സ്കൂളുകളിൽനിന്ന് പൊതുവേ ലഭ്യമാകാൻ സാധ്യതയില്ലാത്ത ശാസ്ത്ര അറിവുകൾ ഉൾപ്പെടുത്തിക്കൊണ്ട് വിദഗ്ധരടങ്ങുന്ന പാനലിന്റെ സഹായത്തോടെയാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്. നിശ്ചിത എണ്ണം കുട്ടികൾക്കാണ് പ്രവേശനം. ഫീസ്: 7,000/(കോഴ്സ് ഫീ പഠനോപകരണങ്ങൾ സഹിതം). വിവരങ്ങൾക്ക്: 0484 2575039, 2575552, 9188219863, csis@cusat.ac.in

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights