കോടികൾ ചിലവഴിക്കുമ്പോഴും മൂന്നാറിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഒരു രൂപ പോലും വരുമാനില്ല. 2018ൽ ആരംഭിച്ച ഗാർനിൽ നാളിതുവരെ കയറിയത് അയ്യായിരത്തിൽ താഴെ സഞ്ചാരികൾ മാത്രമാണ്. മൂന്നാറിന്റെ സമഗ്ര വികസനത്തിനും സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനും ജില്ലാ ടൂറിസം വകുപ്പിന്റെ നേത്യത്വത്തിലാണ് മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ അഞ്ച് കോടിയും രണ്ടാംഘട്ടത്തിൽ 25 കോടിയും ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോട് കൂടിയ പാർക്ക് സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. 2018 മൂന്നാർ ഗവ. കോളേജിന് സമീപത്തെ റവന്യു ഭൂമിയിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറന്നുനൽകുകയും ചെയ്തു.

മണ്ണിടിച്ചലും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്ന മേഖലയിൽ പാർക്ക് നിർമ്മിക്കരുതെന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങളെ മറികടന്നാണ് പദ്ധതി യാഥാർത്യമാക്കിയത്. വിന്റർ കാർണിവൽ നടത്തിയാണ് പാർക്കിലേക്ക് സഞ്ചാരികളെ ആകർഷിച്ചത്. എന്നാൽ മൂന്നുവർഷം പിന്നിടുംമ്പോഴും അയ്യായിരത്തിൽ താഴെ ആളുകൾ മാത്രമാണ് പാർക്ക് സന്ദർശിച്ചത്.
മഴ ശക്തമായാൽ പാർക്ക് പൂർണ്ണമായി ഇല്ലാതാകുമെന്ന് പൊതുപ്രവർത്തകനായ നെൽസൻ പറയുന്നു. മൂന്ന്

ജീവനക്കാരെയാണ് ടൂറിസം വകുപ്പ് പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രയുടെ മറ്റ് ജീവനക്കാരും വിവിധ ജോലികൾ ചെയ്യുന്നുണ്ട്. യാതൊരു വരുമാനവും ലഭിക്കാത്ത പാർക്കിനായി സർക്കാർ ഖജനാവിൽ നിന്ന് കോടികളാണ് ചിലവഴിക്കുന്നത്. ഇത് നാടിന്റെ വികനത്തിന് തന്നെ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ
