കൃഷിഭവനുകൾ ഇക്കൊല്ലം സ്മാർട്ടാകും, ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്കിറങ്ങും

 സംസ്ഥാനത്തെ കൃഷിഭവനുകൾ സ്മാർട്ടാക്കുന്ന നടപടികൾ ഇക്കൊല്ലം യാഥാർഥ്യമാകുമെന്ന് മന്ത്രി പി. പ്രസാദ്. കെട്ടിടത്തിലല്ല, സേവനത്തിൽ സ്മാർട്ടാകുകയാണ് ലക്ഷ്യമെന്നും പത്തനംതിട്ട പ്രസ്ക്ലബ്ബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞു.

webzone

കൃഷി ഭവനുകൾ കർഷക സഹായ ഭവനുകളായി മാറ്റുകയെന്നതാണ് സർക്കാർ നയം. പ്ലാന്റ ഹെൽത്ത് ക്ലിനിക്, ബായോ ഫാർമസി സംവിധാനങ്ങൾ എല്ലായിടത്തുമുണ്ടാകണം.വിളകളുടെ ഡോക്ടർമാരായി കൃഷി ഓഫീസർമാർ മാറണം ഓഫീസ് ജോലികൾ നോക്കുകയല്ല, കർഷകർക്കൊപ്പം കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ കടമയെന്നും മന്ത്രി പറഞ്ഞു. പേപ്പർലെസ് കൃഷി ഭവനുകളായി മാറും.

FAIMOUNT

സേവനങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കും. സേവനങ്ങൾ കർഷകർക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങളുണ്ടാകും.കർഷകർക്ക് കാർഡ് നൽകുന്നതും പരിഗണനയിലാണ്. കാർഷികവിളകൾ ഇൻഷ്വർ ചെയ്യുന്ന കർഷകർക്ക് അവരുടെ വിളികളെയും ഭൂമിയെയും സംബന്ധിച്ച വിവരങ്ങൾ ചേർത്താകും സ്മാർട്ട് കാർഡ് തയാറാക്കുക. 14-ാം പഞ്ചവത്സര പദ്ധതിയുടെ നടപ്പുകാലത്ത് കർഷകരുടെ നിർദ്ദേശങ്ങൾക്ക് ആയിരിക്കും പ്രാമുഖ്യം നൽകുക. പാടത്തുനിന്നും പറമ്പത്തുനിന്നും ആസൂത്രണം രൂപീകരിക്കും കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ കർഷകർക്ക് ഇ മെയിലായും വാട്ട്സ് ആപ്പ് വഴിയും അറിയിക്കാം.കൃഷി ഭവൻ വഴിയും നിർദ്ദേശങ്ങൾ നൽകാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights