ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളജില്‍ മൈക്രോബോളജി വിഭാഗത്തിലെ എസ്.ആര്‍.എല്ലില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിൽ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്നു. യോഗ്യത: പ്ലസ് ടൂ, ഡി.എം.എല്‍.റ്റി. പ്രായം 25 നും 40നും മധ്യേ. യോഗ്യരായവര്‍ ജൂൺ എട്ടിന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.