ലോകത്തില്‍ വെച്ചേറ്റവും വലിയ സസ്യത്തെ കണ്ടെത്തി.

ലോകത്തില്‍ വെച്ചേറ്റവും വലിയ സസ്യത്തെ കണ്ടെത്തി. കടല്‍പുല്ല് വിഭാഗത്തില്‍പെടുന്ന റിബണ്‍ വീഡാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ കടല്‍പ്രദേശങ്ങളില്‍ കണ്ടെത്തിയത്. 200 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കടല്‍പുല്ല് ശേഖരം കടലിന്റെ അടിത്തട്ടിലാണ് കണ്ടെത്തിയത് മാന്‍ഹട്ടന്‍ നഗരത്തിന്റെ മൂന്നിരട്ടിയോളം വലിപ്പം വരുമിത്. ദി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍ ലോകപൈത്യക പട്ടികയിലിടം നേടിയ ഷാര്‍ക്ക് ബേ പ്രദേശത്ത് ആകസ്മികമായിട്ടായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. ജനതിക പരിശോധനയിലൂടെയാണ് ഇവയെല്ലാം ഒരേ വിഭാഗത്തില്‍പ്പെടുന്ന ചെടികളാണെന്ന് തിരിച്ചറിഞ്ഞത്. താപനില വ്യതിയാനങ്ങളും, ലവണാംശം കൂടിയതുമായ പ്രദേശമാണ് ഷാര്‍ക്ക് ബേ. പ്രതികൂല സാഹചര്യങ്ങളിലും വളരാനുള്ള കടല്‍പുല്ലിന്റെ കഴിവായിരിക്കാം ഇത്ര വലിയ ശേഖരം രൂപപ്പെടാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. പ്രൊസീഡിംഗ്‌സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Verified by MonsterInsights