മാലിന്യസംസ്‌കരണത്തിന് പുതിയ വഴി.

തിരുവനന്തപുരം: മാലിന്യസംസ്‌കരണത്തിന് സ്വകാര്യപങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി നഗരസഭകളിലെ മാലിന്യത്തോത് കണ്ടെത്താന്‍ പഠനം തുടങ്ങി. സംസ്ഥാനത്തെ 87 നഗരസഭകളിലെയും ആറ് കോര്‍പ്പറേഷനുകളിലെയും മാലിന്യത്തോത് നാലുമാസത്തിനുള്ളില്‍ കണ്ടെത്തും. നഗരങ്ങളിലെ വീടുകള്‍, ഓഫീസുകള്‍, മറ്റുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍വേ നടത്തും. കെല്‍ട്രോണിനാണ് പഠനച്ചുമതല. ഓരോ നഗരസഭയിലും ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവിനും സ്വഭാവത്തിനും സ്ഥലപരിമിതിക്കും അനുയോജ്യമായ തരത്തില്‍ ഖരമാലിന്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. നിലവിലെ പ്ലാന്റുകള്‍ ശക്തിപ്പെടുത്താനും തുക അനുവദിക്കും. കേന്ദ്രീകൃത പുനഃചംക്രമണ പാര്‍ക്കുകള്‍ക്കും സ്വകാര്യപങ്കാളിത്തം പരിഗണനയിലുണ്ട്. സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനാണ് പദ്ധതി നിര്‍വഹണച്ചുമതല. പദ്ധതിപുരോഗതിയും നടത്തിപ്പും വിലയിരുത്താന്‍ ത്രിതലസംവിധാനം ഉണ്ടാകും. 93 നഗരസഭകളിലും പദ്ധതി നിര്‍വഹണ യൂണിറ്റുകള്‍ ഉണ്ടാകും. ലോകബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതിനടപ്പാക്കുക.

http://www.globalbrightacademy.com/about.php
Verified by MonsterInsights