മൂന്നാർ: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് മൂന്നാർ, പള്ളിവാസൽ ഗ്രാമപഞ്ചായത്തുകൾ “എന്റെ മൂന്നാർ എന്റെ ഉത്തരവാദിത്വം” എന്ന പേരിൽ മൂന്നാറിനെ മാലിന്യ വിമുക്തവും ഹരിതസുന്ദരവുമായ ടൂറിസ്റ്റ് കേന്ദ്രമാക്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ഹരിത കേരളം, യുഎൻഡിപി, ഉത്തരവാദിത്വ ടൂറിസം മിഷൻ, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, റീസിറ്റി, ഐആർടിസി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.പള്ളിവാസൽ രണ്ടാം മൈൽവ്യൂ പോയിന്റിൽ ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ പദ്ധതി ഉദ്ഘാടനം ചെയതു. മൂന്നാറിലേക്കുള്ള സഞ്ചാരപാത പൂർണമായും ഹരിത ഇടനാഴി ആക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

മൂന്നാറിലെത്തുന്ന സഞ്ചാരികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലഘു ലേഖകളും പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പകരമായി തുണിസഞ്ചികളും വിതരണം ചെയ്യുന്ന പരപാടിയും ഉദ്ഘാടനം ചെയ്തു.ചടങ്ങിനോടനുബന്ധിച്ച് 30 അംഗ സൈക്ലിംഗ് ടീം ഹരിത ഇടനാഴി സന്ദേശം പ്രചരിപ്പിച്ചു മൂന്നാറിൽ നിന്നും വിവിധയിടങ്ങളിൽ
പര്യടനം നടത്തി. കരടിപാറ,രണ്ടാം മൈൽ, മൂന്നാർ ടൗൺ എന്നിവിടങ്ങളിലായി സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്കരണവും മൂന്നാറിലെ ടാക്സി ഡ്രൈവർമാരേ പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നൽകി. മൂന്നാർ പള്ളിവാസൽ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായുള്ള പത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി അധ്യക്ഷത വഹിച്ചു. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് കുമാർ, ഹരിത കേരളം കോ – ഓർഡിനേറ്റർ സെബാൻ, യുഎൻഡിപി കോ-ഓർഡിനേറ്റർ എം. അരുൺ, വിഎസ്എസ്എസ് ഡയറക്ടർ ഫാ.ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ, റീ സിറ്റി പ്രോജക്ട് ലീഡർ അബ്ദുൽ നൂർ ഐആ ർടിസി കൺസൾട്ടന്റ് ജോൺ എന്നിവർ നേത നൽകി.