മന്ത്രാലയങ്ങൾക്ക് റാങ്കിങ് ഏർപ്പെടുത്തി കേന്ദ്രം

പദ്ധതികളുടെ ഏകജാലക ക്ലിയറൻസ്, ഓരോ വകുപ്പിലും ഫയലുകൾ നീക്കം ചെയ്യുന്നതിനെടുക്കുന്ന സമയം, ഡിജിറ്റൽ ഇന്ത്യ ടൂളുകളുകളുടെ ഉപയോഗം തുടങ്ങിയവ അടിസ്ഥാനമാക്കി മന്ത്രാലയങ്ങൾക്ക് റാങ്കിങ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വ്യാപാര-വ്യവസായ സംരംഭങ്ങൾ സുഗമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. വൻകിട വ്യവസായികൾ, വ്യവസായ സംഘടനകൾ, വ്യാപാരി കൂട്ടായ്മകൾ സ്റ്റാർട്ടപ്പ് പ്രതിനിധികൾ തുടങ്ങിയവരുമായി ഉന്നത ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച കൂടിയാലോചനകൾ നടത്തി വരികയാണ്. മന്ത്രാലയങ്ങൾ റാങ്കിങ് നൽകുന്നത് സംബന്ധിച്ച് ഉടനെ സർക്കാർ പ്രഖ്യാപനം നടത്തിയേക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പരമാവധി ഫിസിക്കൽ ഫയലുകൾ സൃഷ്ടിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്നത് സർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. മന്ത്രാലയങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഡിജിറ്റലിലേക്ക് ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മേൽപറഞ്ഞ ഘടങ്ങൾ കൂടാതെ മന്ത്രാലയങ്ങളുടെ പ്രകടനം അളക്കുന്നതിന് മറ്റു ചില അളവുകോലുകൾകൂടി സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വെബ്സൈറ്റുകളിലേക്ക് എളുപ്പത്തിലുള്ള ആക്സസ്, അതിന്റെ പ്രോഗ്രാമുകൾക്കുള്ളിൽ ഡിജിറ്റൽ ഇന്ത്യ ആപ്പുകളുടെ പ്രയോഗം, വകുപ്പ് ആസ്ഥാനങ്ങളിലും മറ്റ് കെട്ടിടങ്ങളിലും സോളാറിന്റെയും മറ്റ് പുനരുപയോഗ ഊർജത്തിന്റെയും വസ്തുക്കളുടെയും ഉപയോഗം എന്നിവയും അളവുകോലായി വരും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടുത്തിടെ സമാനമായ രീതിയിൽ റാങ്കിങ് ഏർപ്പെടുത്തിയിരുന്നു. റെയിൽ വികാസ് നിഗം ലിമിറ്റഡ്, ദേശീയ പിന്നാക്ക ധനകാര്യ വികസന കോർപ്പറേഷൻ, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഈ റാങ്കിങ് പട്ടികയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്, നാഷണൽ റിസർച്ച് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ഫെറോ സ്ക്രാപ് നിഗം ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ റാങ്കിങിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചിട്ടുള്ളവയാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights