മരുന്നുകളുടെ വില കൂട്ടി ദേശീയ ഔഷധവില നിയന്ത്രണസമിതി

വിലനിയന്ത്രണത്തിലുള്ള അവശ്യമരുന്നുകളുടെ മൊത്തവ്യാപാര സൂചിക പ്രകാരമുള്ള വില ദേശീയ ഔഷധവില നിയന്ത്രണസമിതി പ്രഖ്യാപിച്ചു. 872 രാസമൂലകങ്ങളുടെ വിലയാണ് പുതുക്കിയിരിക്കുന്നത്. ബ്രാൻഡുകളുടെ
അടിസ്ഥാനത്തിലാകുമ്പോൾ 30,000 മരുന്നിനങ്ങൾക്കാണ് വിലകൂടുക.

ചരക്ക്-സേവന നികുതി ഇല്ലാതെയുള്ള വിലയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്തനാർബുദ ചികിത്സയിൽ കീമോ തെറാപ്പി അടക്കമുള്ള പല ഘട്ടത്തിലും വ്യാപകമായി ഉപയോഗിക്കുന്നതാണ് ട്രാസ്റ്റുസുമാബ്. ആമാശയത്തിലെ രോഗബാധയ്ക്കെതിരേയും ഫലപ്രദമാണിത്. ട്രാസ്റ്റുസുമാബ് 440 എം.ജി./50 മില്ലി കുത്തിവെപ്പ് മരുന്ന് ഒരു പായ്ക്കറ്റിന് 60,298.66 രൂപയായിരുന്നു. ഇപ്പോൾ 66,790.46 രൂപയായി.

ഹൃദ്രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന രണ്ടിനം സ്റ്റെന്റുകളുടെ വിലയിലും മാറ്റമുണ്ട്. മരുന്നുനിറച്ച വിഭാഗത്തിന് 30,811 രൂപയിൽനിന്ന് 34,128.13 ആയി. ബെയർ മെറ്റൽ സ്റ്റെന്റിന്റെ വില 8462 രൂപയായിരുന്നത് 9373.03 ആയി. പലതരം ഉപകരണങ്ങൾ, ചില പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണത്തിലായ മരുന്നുകൾ എന്നിവയുടെ വിലയും കൂട്ടി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights