മിതമായ വിലയ്ക്ക് മരുന്നുകൾ വീട്ടിലെത്തിക്കും, പ്രത്യേക ആപ്പുമായി ഫ്ലിപ്കാർട്ട്.

രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് മിതമായ വിലയ്ക്ക് ഇനി മുതൽ മരുന്നുകളും വീട്ടിലെത്തിക്കും. ഇതിനായി ഫ്ലിപ്കാർട്ട് ഹെൽത്ത്പ്ലസ് എന്ന പേരിൽ ഒരു ഡിജിറ്റൽ ഹെൽത്ത്കെയർ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഗുണമേന്മയുള്ള മരുന്നുകൾ താങ്ങാവുന്ന വിലയ്ക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഈ സേവനം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ലഭിക്കും. ഗുണനിലവാരമുള്ള മരുന്നുകളുംആരോഗ്യ സംരക്ഷണ ഉൽപന്നങ്ങളും മറ്റു സേവനങ്ങളും ഇതുവഴി ലഭ്യമാക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു.

ടാറ്റ 1എംജി, ഫാർമസി, നെറ്റ്മെഡ്സ് തുടങ്ങി ആപ്പുകളോട് മൽസരിക്കാനാണ് ഫ്ലിപ്കാർട്ട് പ്ലസ് നീക്കം നടത്തുന്നത്. വിദൂര ലൊക്കേഷനുകൾ ഉൾപ്പെടെ ഇന്ത്യയിൽ 20,000 പിൻ കോഡുകളിൽ ഈ സേവനം ലഭ്യമാകും. മിതമായ നിരക്കിൽ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള സാസ്താസുന്ദർ ഡോട്ട് കോം (Sastasundar.com) എന്ന ഹെൽത്ത് കെയർ ശൃംഖലയുമായി ഫ്ലിപ്കാർട്ട് സഹകരിച്ച് പ്രവർത്തിക്കും.തുടക്കത്തിൽ ഫ്ലിപ്കാർട്ട് ഹെൽത്ത് പ്ലസ് പ്ലാറ്റ്ഫോമിൽ മെഡിക്കൽകുറിപ്പടികളുടെ മൂല്യനിർണയത്തിനും മരുന്നുകളുടെ കൃത്യമായ വിതരണത്തിനുമായി റജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റുകളുടെ ശൃംഖലയുള്ള 500 ലധികം സ്വതന്ത്ര വിൽപനക്കാരുടെ സഹായം തേടും. വിവിധ ഗുണനിലവാര പരിശോധനകൾക്കും സ്ഥിരീകരണ നടപടികൾക്കും ശേഷമാണ് മരുന്നുകൾ വിതരണം ചെയ്യുക. ഇത് യഥാർഥ മരുന്നുകളും ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങളും സ്വതന്തവില്പനക്കാരിൽനിന്ന് ഉപഭോക്താവിന്റെ  വീട്ടുവാതിൽക്കൽഎത്തിക്കുന്നതിന് സഹായിക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു.

ഹെൽത്ത്പ്ലസ് ഒരു പ്രത്യേക ആപ്പാണ്. ഈ ആപ് ഫ്ലികാർട്ടിന്റെ പ്രധാന ആപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. ആപ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെങ്കിലും ഐഒഎസിൽ ഇല്ല. ഹെൽത്ത്പ്ലസ് ആപ് കുറഞ്ഞ ബാൻഡിഡത്തിലും ആക്സസ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.വരും മാസങ്ങളിൽ ടെലികൺസൽറ്റേഷനും ഇ ഡയഗ്നോസിം പോലുള്ള ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഫ്ലിപ്കാർട്ട് ഹെൽത്ത്പ്ലസിൽ തേർഡ് പാർട്ടി ഹെൽത്ത് കെയർ സേവന ദാതാക്കളെയും ഉൾപ്പെടുത്തും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights