മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഒളിമ്പ്യന്‍ ഒ ചന്ദ്രശേഖരന്‍ ഓർമയായി.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഒളിമ്പ്യന്‍ ഒ ചന്ദ്രശേഖരന്‍ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ആദ്യമായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങിയ മലയാളിയാണ് ഒ ചന്ദ്രശേഖരന്‍.

 

dance

തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഇദ്ദേഹം ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളില്‍ പന്തു തട്ടിയായിരുന്നു കായികരംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് തൃശൂര്‍ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കളി തുടര്‍ന്നു. തുടര്‍ന്ന് ബോംബെ കാള്‍ട്ടക്‌സില്‍ ചേര്‍ന്നു. 1958 മുതല്‍ 1966 വരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങിയ ചന്ദ്രശേഖരന്‍, ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണ നിരയുടെ പൊട്ടാത്ത പ്രതിരോധനിരയിലെ കണ്ണിയായിരുന്നു.

1960ലെ റോം ഒളിമ്പിക്‌സില്‍ കളിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. 1964ല്‍ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.

1962ലെ ടെല്‍ അവീവ് ഏഷ്യന്‍ കപ്പില്‍ വെള്ളി. 1959, 1964 വര്‍ഷങ്ങളില്‍ മെര്‍ദേക്ക ഫുട്‌ബോളില്‍ വെള്ളി എന്നിവ നേടിയിട്ടുണ്ട്. 1964 ടോക്യോ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങള്‍ കളിച്ചെങ്കിലും ടീമിന് യോഗ്യത നേടാനായില്ല. 1966ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച ചന്ദ്രശേഖരന്‍ 1973 വരെ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിനു (എസ് ബി ഐ) വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കളി നിര്‍ത്തിയ ശേഷം കേരള ടീമിന്റെ സെലക്ടറും കൊച്ചി കേന്ദ്രമായി ആരംഭിച്ച എഫ് സി കൊച്ചിന്‍ ടീമിന്റെ ജനറല്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

alluras
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights