മ്യൂസിയം കൺസർവേഷൻ ലബോറട്ടറി ഉദ്ഘാടനം ചെയ്തു.

നാടിന്റെ കലാ സാംസ്‌കാരിക പൈതൃക സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച മ്യൂസിയം കൺസർവേഷൻ ലബോറട്ടറിയും രവിവർമ ചിത്രങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളും പുരാവസ്തു പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന പുതിയ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിക്കുന്ന രാജാരവിവർമയുടെ ചിത്രങ്ങളും സ്‌കെച്ചുകളും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിത്രങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകി രാസസംരക്ഷണ പ്രവർത്തനങ്ങൾ മ്യൂസിയം കൺസർവേഷൻ ലബോറട്ടറി നിർവഹിക്കും.

dezine world

 ഇത്തരത്തിൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഇന്ത്യയിലെ മൂന്നാമത്തെ ലബോറട്ടറിയാണിത്. 1.41 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവഴിച്ചത്. ആർട്ട് ഗ്യാലറിയിലെ മറ്റു ചിത്രങ്ങളും പുറത്തുള്ള വ്യക്തികളുടെ ചിത്രങ്ങളും ഉൾപ്പടെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനം കൺസർവേഷൻ ലബോറട്ടറി നടത്തുമെന്ന് മന്ത്രി പറഞ്ഞു.
മ്യൂസിയം വകുപ്പിന്റെ പക്കലുള്ള 1100 ലധികം അമൂല്യമായ ചിത്രങ്ങളുടെ സംരക്ഷണത്തിന് ലബോറട്ടറി സഹായകരമാകും. ഫോട്ടോ ഡോക്യുമെന്റേഷൻ റൂം, സക്ഷൻ ടേബിൾ, വിവിധ തരം ക്യാമറകൾ തുടങ്ങി ആധുനിക സംവിധാനങ്ങളെല്ലാം ഇവിടെയുണ്ട്.

വി. കെ. പ്രശാന്ത് എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുരാവസ്തു പുരാരേഖ മ്യൂസിയം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആമുഖ പ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, മ്യൂസിയം അധികൃതർ, വിദഗ്ധ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights