എൻ.ടി.പി.സിയിൽ അസിസ്റ്റന്റ് ലോ ഓഫീസർ അവസരങ്ങൾ . 10 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് 2021) പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ജനുവരി എഴ് വരെ അപേക്ഷിക്കാം. 2021 ന് പുറമേയുള്ള ക്ലാറ്റ് സ്കോർ പരിഗണിക്കുന്നതല്ല.
യോഗ്യത : 60 ശതമാനം മാർക്കോടെ എൽഎൽബി ബിരുദം. ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ക്ലാറ്റ് 2021 ൽ പങ്കെടുത്തിരിക്കണം. 300 രൂപയാണ് അപേക്ഷ ഫീസ്. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം https://careers.ntpc.co.in/