Present needful information sharing
മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വിപണിയിൽ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 77 പോയന്റ് താഴ്ന്ന് 59,480ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 17,761ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ടൈറ്റാൻ കമ്പനി, ഐഒസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എൻടിപിസി, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.2ശതമാനം നഷ്ടത്തിലും സ്മോൾ ക്യാപ് സൂചിക 0.18ശതമാനം നേട്ടത്തിലുമാണ്. ഐടിസി, ടൈറ്റാൻ, ലുപിൻ, ആദിത്യ ബിർള ക്യാപിറ്റൽ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, കല്യാൺ ജുവലേഴ്സ്, പി.ഐ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് മൂന്നാം പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.