നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്,പൊതുപരിപാടിക്ക് 200 പേർ

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ സിനിമാ തീയറ്ററിൽ പ്രവേശിപ്പിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

തിയറ്ററുകൾ ആളകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്ക് അടച്ചിട്ട മുറികളിൽ 100ഉം അല്ലാത്തിടത്ത് 200ഉം ആളുകളെ പങ്കെടുപ്പിക്കാം.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ ആശകങ്ക ഇപ്പോഴില്ല. ആദ്യദിവസം 80% കുട്ടികൾ ഹാജരായി. ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടികളെ ഡോക്ടർമാർ സ്കൂളുകളിലെത്തി പരിശോധിക്കണം. കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ അധ്യാപകർ ശ്രദ്ധിക്കണം.സാഹചര്യം നോക്കി മാത്രം സെക്ടറൽ മജിസ്ട്രേറ്റുമാരെ നിലനിർത്തിയാൽ മതിയെന്നും തീരുമാനിച്ചു.

valam original

ടെക്നിക്കൽ ഹൈസ്കൂളുകളിലെ എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ വിദ്യാർഥികളെ ജനറൽ വർക്ക്ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എൻജിനിയറിംഗ് ഡ്രോയിംഗിൽ പ്രാക്ടിക്കൽ ക്ലാസ്സ്‌ നൽകുന്നതിനും സ്കൂളുകളിൽ പ്രവേശിപ്പിക്കും. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് എൻ.എസ്.ക്യു.എഫ് സ്കൂൾതല പ്രായോഗിക പരിശീലനം നൽകുന്നതിനും പ്രാഥമിക പരിശീലന ക്ലാസുകൾ നടത്തുന്നതിനും അനുവാദം നൽകും.ആവശ്യമുള്ളിടത്ത് പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിക്കാം. ആരോഗ്യമേഖലയിൽ ആവശ്യത്തിനുള്ള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടെത്തുന്നതിനുള്ള നിർദേശം ബന്ധപ്പെട്ടവർക്കു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലിസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights