എണ്ണവില കുതിച്ചുയര്‍ന്നു.

രാജ്യാന്തര വപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്നലെ 105 ഡോളറിലേക്ക് അടുത്ത ബാരല്‍ വില ഇന്നു 110 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ആവശ്യകത വര്‍ധിച്ചതും, ലഭ്യത കുറഞ്ഞതുമാണ് വില വര്‍ധനയ്ക്കു കാരണം. നിലവില്‍െ സാചര്യത്തില്‍ വിലവര്‍ധനയിലേക്കാണ് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്.

പ്രതിസന്ധികള്‍ക്കു കാരണം റഷ്യ- യുക്രൈന്‍ യുദ്ധമാണെന്നും ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നും ഒപെക് വ്യക്തമാക്കിയിട്ടുള്ളതാണ്. റഷ്യന്‍ എണ്ണയ്ക്കു യൂറോപ് മേഖല നോ പറഞ്ഞത് വന്‍തിരിച്ചടി ആയിരിക്കുയാണ്. എണ്ണയ്‌ക്കൊപ്പം വാതകത്തിലെ സമ്മര്‍ദവും വര്‍ധിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയും വര്‍ധിക്കാനാണു സാധ്യത.

Verified by MonsterInsights