നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ അന്ധത നിവാരണ സമിതിയുടെ ആഭിമുഖ്യത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പെയിന്റിംഗ് മത്സരം നടത്തുന്നു. നേത്രദാനം മഹാദാനം എന്ന വിഷയത്തിലാണ് മത്സരം. ക്രയോണ്‍, കളര്‍ പെന്‍സില്‍, വാട്ടര്‍ കളര്‍ എന്നിവ ഉപയോഗിച്ച് എ3 ഷീറ്റില്‍ വരച്ച് സ്‌കാന്‍ ചെയ്ത സൃഷ്ടികള്‍ npcbwyd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.പി.സി.ബി ഓഫീസില്‍ നേരിട്ടും നല്‍കാം. സൃഷ്ടികള്‍ സെപ്തംബര്‍ നാലിന് മുമ്പായി ലഭ്യമാക്കണം. കുട്ടിയുടെ തനത് സൃഷ്ടിയാണെന്നുള്ള രക്ഷിതാവിന്റെ സാക്ഷ്യ പത്രവും ഇതിനോടൊപ്പം അയയ്‌ക്കേണ്ടതാണ്. ഒന്നാം സ്ഥാനം 1500 രൂപ, രണ്ടാം സ്ഥാനം 1000 രൂപ, മൂന്നാം സ്ഥാനം 500 രൂപ എന്നിങ്ങനെയാണ് വിജയികള്‍ക്കുള്ള സമ്മാന തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447103711, 9947935414 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
