കല്പറ്റ: ആധുനിക വയനാടിന്റെ ശില്പികളില്‍ ഒരാളായ എം.കെ. പത്മപ്രഭാ ഗൗഡറുടെ സ്മരണാര്‍ഥമുള്ള പത്മപ്രഭാ പുരസ്‌കാരം വെള്ളിയാഴ്ച ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. വൈകീട്ട് നാലിന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ടി. പത്മനാഭനാണ് പുരസ്‌കാരം സമ്മാനിക്കുക.
75,000 രൂപയും പത്മരാഗക്കല്ലു പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാകൃഷ്ണന്‍ പത്മപ്രഭാ സ്മാരക പ്രഭാഷണവും പി.വി. ചന്ദ്രന്‍, രവി മേനോന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. ശ്രീകുമാരന്‍ തമ്പി രചിച്ച ജീവിതം ഒരു പെന്‍ഡുലം എന്ന പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പ്രകാശനം ചെയ്യും.