ഇസ്രയേല്‍ കമ്പനി പെഗാസസ് വീണ്ടും വാര്‍ത്തകളിലേക്ക്. ആഗോളതലത്തില്‍ പ്രധാന വ്യക്തികളുടെ വിവരങ്ങള്‍ ഇസ്രയേല്‍ കമ്പനിയെ ഉപയോഗിച്ച് ചോര്‍ത്തുന്നു എന്നത് സംബന്ധിച്ച വലിയ വാര്‍ത്ത വരാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ ട്വീറ്റ് ഇതിനകം വലിയ ചര്‍ച്ചയ്ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
പെഗാസസിനെ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റ് പറയുന്നത്. ഇതിനായി ഇസ്രയേല്‍ സ്ഥാപനത്തിന്‍റെ ‘പെഗാസസ് ചാര സോഫ്റ്റ്വെയര്‍’ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുവെന്നും. കേന്ദ്രമന്ത്രിമാര്‍ അടക്കം ഈ ലിസ്റ്റില്‍ ഉണ്ടാകാം എന്ന സാധ്യതയാണ് ട്വീറ്റ് പറയുന്നത്.
എന്നാൽ ഈ ആരോപണം കേന്ദ്രസർക്കാർ തള്ളുന്നു. തീർത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഈ വിവാദത്തിൽ നേരത്തെ തന്നെ പാർലമെൻ്റിൽ മറുപടി പറഞ്ഞതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. നിയവിരുദ്ധമായിട്ടൊരു നിരക്ഷീണവും കേന്ദ്രസർക്കാർ ഏജൻസികൾ നടത്തിയിട്ടില്ല. വ്യക്തികളെ നിരീക്ഷിക്കാൻ സർക്കാർ ഏജൻസികൾക്ക് കൃത്യമായ മാനദണ്ഡം ഉണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.
