
രാജ്യത്തെ ഇന്ധനവിലയില്‍(Fuel Rate) മാറ്റമില്ലാതെ തുടരുന്നു. നിരക്ക് പരിഷ്കരണത്തിലെ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം മാര്‍ച്ച് 22ന് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചിരുന്നു. 14 തവണയായി ലിറ്ററിന് 10 രൂപ വീതം ഉയര്‍ന്നു. ഏപ്രില്‍ ആറിനാണ് അവസാനമായി ഇന്ധനവില ലിറ്ററിന് 80 പൈസ വര്‍ധിപ്പിച്ചത്.
ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്.
മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
2021 നവംബർ 3 മുതൽ 2022 മാർച്ച് 22 വരെ, കേന്ദ്ര സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചതിന് ശേഷം ഇന്ധന വില മരവിപ്പിച്ചിരുന്നു. കൂടാതെ പല സംസ്ഥാനങ്ങളും സംസ്ഥാന നികുതി കുറയ്ക്കുകയും ചെയ്തു.
ഈ കാലയളവിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലും വർധനവുണ്ടായി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് മരവിപ്പിക്കലിന് കാരണമായതെന്ന ഊഹാപോഹങ്ങൾക്ക് ഇത് കാരണമായി. മാർച്ച് 10 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇന്ധന വില വർധിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു.
മാർച്ച് 22 മുതൽ ഒഎംസികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില വർധിപ്പിക്കാൻ തുടങ്ങി. മാർച്ചിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 6.40 രൂപ വീതം വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ ലിറ്ററിന് 3.60 രൂപ വീതം ഉയർത്തി. അതിനാൽ ലിറ്ററിന് ആകെമൊത്തം 10 രൂപ വീതം വർധിച്ചിട്ടുണ്ട്.
