രാജ്യത്ത് പെട്രോള്‍, ഡീസല്‍ (petrol, diesel price) വിലകള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിവരപട്ടിക അനുസരിച്ച്, ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 96.67 രൂപ. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വില പരിഷ്‌കരണം നിർത്തിവച്ചിരിക്കുകയായിരുന്നു.
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 ന് പ്രതിദിന വിലപരിഷ്കരിക്കൽ പുനരാരംഭിച്ചു. മാർച്ച് 22 ന് ശേഷം തുടർച്ചയായ വർധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനവാണുണ്ടായത്.